Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:29 AM IST Updated On
date_range 13 May 2022 5:29 AM ISTഅയല്‍വാസിയെ കുത്തിപ്പരിക്കേല്‍പിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsbookmark_border
തിരുവല്ല: കഞ്ചാവ് വില്‍പന സംബന്ധിച്ച വിവരം എക്‌സൈസിന് ചോർത്തി നല്‍കിയെന്ന സംശയത്തില്‍ കിഴക്കൻ മുത്തൂരിൽ അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതി പിടിയിലായി. കുറ്റപ്പുഴ കണ്ടത്തിന്‍ കരയില്‍ വീട്ടിൽ രാഹുല്‍ രാജനാണ് (24) തിരുവല്ല പൊലീസിന്റെ പിടിയിലായത്. കിഴക്കൻ മുത്തൂർ നാട്ടുകടവ് പയ്യാംപ്ലാത്ത വീട്ടിൽ തോമസ് ജോസഫിനെ (39) കുത്തിപ്പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. നാട്ടുകടവ് എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപം തിങ്കളാഴ്ച രാത്രി 10ഓടെ ആയിരുന്നു സംഭവം. ഗുരുതര പരിക്കുകളോടെ തോമസ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഫ്ലക്‌സ് മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കൈവശംവെച്ചതിന് രാഹുല്‍ രാജനെ പ്രതിയാക്കി ഏതാനും മാസം മുമ്പ് എക്‌സൈസ് കേസെടുത്തിരുന്നു. മൂന്നുമാസം മുമ്പ് രാഹുല്‍ രാജന്റെ ബൈക്ക് കഞ്ചാവ് സഹിതം എക്‌സൈസ് പിടികൂടുകയും ചെയ്തിരുന്നു. തോമസിന്റെ വീടിന് മുന്നിലെ വഴിയില്‍ ഇരുന്ന ബൈക്കാണ് പിടികൂടിയത്. ഇത് ഒറ്റുകൊടുത്തത് തോമസാണെന്ന് കരുതയാണ് ആക്രമിച്ചതെന്നാണ് പ്രതി പൊലീസിൽ മൊഴി നൽകിയത്. ആക്രമണത്തിനിടെ രാഹുലിനും പരിക്കേറ്റിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
