Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:38 AM IST Updated On
date_range 12 May 2022 5:38 AM ISTപുനലൂർ-മൂവാറ്റുപുഴ റോഡ്: ഓട നിർമാണം ജനങ്ങൾക്ക് ഭീഷണിയാകുന്നു
text_fieldsbookmark_border
കോന്നി: പുനലൂർ-മൂവാറ്റുപുഴ റോഡുമായി ബന്ധപ്പെട്ട് നടക്കുന്ന ഓടകളുടെ നിർമാണം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം നിർമാണം നടക്കുന്ന സ്ലാബ് സ്ഥാപിക്കാത്ത ഓടയിൽ വീണ് വയോധികന് ഗുരുതര പരിക്കേറ്റു. കോന്നി മാങ്ങാരം തെങ്ങുംമൂട്ടിൽ പീടികയിൽ ടി.കെ. ബഷീറിനാണ്(73) പരിക്കേറ്റത്. കുഴികൾ വലിയ അപകടങ്ങളാണ് വരുത്തുന്നത്. നിർമാണം ഏറ്റെടുത്ത കരാർ കമ്പനിയും ഇതിൽ ശ്രദ്ധിക്കുന്നില്ല. നഗരത്തിൽ അടക്കം പലഭാഗത്തും ഓടകൾക്കും കലുങ്കുകൾക്കും കുഴികൾ നിർമിച്ചുകഴിഞ്ഞാൽ ഇത് മാസങ്ങളോളം മൂടാതെ ഇടുന്ന അവസ്ഥയാണ്. ഇതുമൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാൻപോലും സാധിക്കുന്നില്ല. കോന്നി സെൻട്രൽ ജങ്ഷനിൽ കലുങ്ക് നിർമാണം വേഗത്തിൽ പൂർത്തീകരിക്കാത്തത് മൂലം പോസ്റ്റ് ഓഫിസ് റോഡിലേക്ക് ബസുകൾ അടക്കം തിരിഞ്ഞുകയറാൻ സാധിക്കാത്ത അവസ്ഥയിലാണ്. നിർമാണ ഭാഗമായി എടുത്ത കുഴികൾ മൂടാത്ത കരാർ കമ്പനിയുടെ നടപടിയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
