Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:38 AM IST Updated On
date_range 12 May 2022 5:38 AM ISTയുവാവ് അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പിച്ചു
text_fieldsbookmark_border
തിരുവല്ല: കഞ്ചാവ് വില്‍പന സംബന്ധിച്ച വിവരം എക്‌സൈസ് സംഘത്തിന് ചോർത്തിയെന്ന സംശയത്തില്‍ കിഴക്കൻ മുത്തൂരിൽ . കിഴക്കൻ മുത്തൂർ നാട്ടുകടവ് പയ്യാംപ്ലാത്ത വീട്ടിൽ തോമസ് ജോസഫിനാണ് (39) കുത്തേറ്റത്. കുറ്റപ്പുഴ കണ്ടത്തിന്‍ കരയില്‍ വീട്ടിൽ രാഹുല്‍ രാജനാണ് (24) ആക്രമിച്ചതെന്ന് തോമസ് പൊലീസിൽ മൊഴിനല്‍കി. ഗുരുതര പരിക്കുകളോടെ തോമസിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാട്ടുകടവ് എസ്.എന്‍.ഡി.പി ഗുരുമന്ദിരത്തിന് സമീപം തിങ്കളാഴ്ച രാത്രി 10ഓടെ ആയിരുന്നു സംഭവം. തോമസിന്റെ ഇടതു കൈയുടെ തോളിനും തോളിന് പിന്നിലായി വലതുവശത്തും നെറ്റിക്കും ആഴത്തില്‍ മുറിവുണ്ട്. മുഖത്ത് നാലോളം മുറിവുകള്‍ ഉണ്ട്. തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ തോമസിനെ രാത്രി 12ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇയാള്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ രാജിനെ കഞ്ചാവ് കൈവശം വെച്ചതിന് പ്രതിയാക്കി എക്‌സൈസ് കേസെടുത്തിട്ടുണ്ട്. മൂന്നുമാസം മുമ്പ് രാഹുല്‍ രാജന്റെ ബൈക്ക് കഞ്ചാവ് സഹിതം എക്‌സൈസ് പിടിച്ചെടുത്തിരുന്നു. തോമസിന്റെ വീടിന് മുന്നിലെ വഴിയില്‍ ഇരുന്ന ബൈക്കാണ് പിടികൂടിയത്. ഇത് ഒറ്റുകൊടുത്തത് തോമസാണ് എന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതി ഒളിവിലാണെന്നും തിരുവല്ല സി.ഐ പി.എസ്. വിനോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
