Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:37 AM IST Updated On
date_range 12 May 2022 5:37 AM ISTടാർ മിക്സിങ് പ്ലാന്റിനെതിരെ ഉപരോധം
text_fieldsbookmark_border
വടശ്ശേരിക്കര: വടശ്ശേരിക്കര തെക്കുംമലയിൽ പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിന് പഞ്ചായത്ത് അനുമതി നൽകിയതിൽ വൻ അഴിമതിയുണ്ടെന്നാരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ജനവാസ മേഖലയിൽ ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നത് വൻ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കകൾ കണക്കിലെടുത്താണ് പ്രദേശവാസികളുടെ സഹായത്തോടെ പഞ്ചായത്ത് ഓഫിസ് ഉപരോധം നടന്നത്. ബുധനാഴ്ച രാവിലെ പത്തിന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയാണ് സമരക്കാർ ഉപരോധം നടത്തിയത്. സമരം അഡ്വ. സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ മധു, മണിയാർ രാധാകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫ്രെഡി ഉമ്മൻ, വാസുദേവ് അമ്പാട്ട്, കെ.ബി. തോമസ്, സക്കീർ പേഴുംപാറ, കെ.വി. ഗോപാലകൃഷ്ണൻ നായർ, ഇ.കെ. സത്യപ്രതാപൻ, സ്വപ്ന സൂസൻ, രാജു ആന്റണി, രഘു ജി., ബെന്നി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story