Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാലിന്യ...

മാലിന്യ സംസ്‌കരണത്തിനായി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റികള്‍ സ്ഥാപിക്കുന്നു

text_fields
bookmark_border
പത്തനംതിട്ട: നഗരസഭയിലെ അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുഗമവും ആക്കാനായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ (എം.സി.എഫ്) എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുന്നു. നഗരസഭയിലെ എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നത്തിന്റെ ഭാഗമായാണ് എം.സി.എഫുകള്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച മുനിസിപ്പാലിറ്റി 16ാം വാര്‍ഡില്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് അധ്യക്ഷത വഹിക്കും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ രാത്രികാല സ്‌ക്വാഡ് ഉൾപ്പെടെയുള്ള പ്രവര്‍ത്തനം ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയിലെ എല്ലാ വീടുകളും ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം. അത്തരം വീടുകള്‍ക്ക് നഗരസഭയുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും മുന്‍ഗണന ലഭിക്കുന്ന പ്രിവില്ലേജ് കാര്‍ഡ് അടക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഐ.ഐ.ഐ.സിയില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ പഠനം പത്തനംതിട്ട: തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയുള്ള പരിശീലന പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ആറുമാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജി.ഐ.എസ്/ജി.പി.എസ് പരിശീലന പരിപാടിയില്‍ ബി.ടെക്, സിവില്‍, ഡിപ്ലോമ, സിവില്‍, ബി.എസ്​സി ബിരുദധാരികള്‍, ജ്യോഗ്രഫി, ജിയോളജി, ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മൂന്നുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ -ഹൗസ്‌കീപ്പിങ്ങില്‍ എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സിന്റെ വിശദ വിവരങ്ങള്‍ക്ക് 8078980000. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 16. വെബ്സൈറ്റ്: www.iiic.ac.in ശിൽപശാല തീയതിയില്‍ മാറ്റം പത്തനംതിട്ട: ജില്ല ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര/2022-23 വാര്‍ഷിക പദ്ധതി രൂപവത്​കരണവുമായി ബന്ധപ്പെട്ട് 18ന് നടത്താനിരുന്ന ഏകദിന ശിൽപശാല 19ന് രാവിലെ 10ന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ല പ്ലാനിങ്​ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2222725.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story