Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:36 AM IST Updated On
date_range 12 May 2022 5:36 AM ISTഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി
text_fieldsbookmark_border
പത്തനംതിട്ട: ജില്ല ഭക്ഷ്യസുരക്ഷ വിഭാഗം അടൂര്‍, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍, അഞ്ച് നിയോജക മണ്ഡലത്തിലെ ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരും മറ്റു ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘം 22 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും അതില്‍ 11 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും അടൂരിലുള്ള പെപ്പിനോ റസ്റ്റാറന്റ്, കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ട് എന്നീ സ്ഥാപനങ്ങള്‍ താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. രണ്ട് കിലോ പഴകിയ മീനും കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ടില്‍നിന്ന് 14 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിയും അടൂര്‍ വൈറ്റ് പോര്‍ട്ടികോയില്‍നിന്ന് 25 കിലോയുടെ പഴകിയ പച്ചക്കറികളും നശിപ്പിച്ചു. ഓപറേഷന്‍ മത്സ്യ: പത്തനംതിട്ട: ഓപറേഷന്‍ മത്സ്യയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ല ഭക്ഷ്യസുരക്ഷ വിഭാഗം 111 മീന്‍ കടകളില്‍ പരിശോധന നടത്തി. 22 സർവെയ്ലന്‍സ് സാമ്പിള്‍ പരിശോധനക്ക് തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചു. പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട മീന്‍ മാര്‍ക്കറ്റുകളായ കുമ്പഴ, കടയ്ക്കാട്, തിരുവല്ല എന്നിവിടങ്ങളിലും മീന്‍ കടകളിലുമായി 23 ഇടങ്ങളിൽ മീനുകളില്‍ ഫോര്‍മാലിന്‍, അമോണിയ കിറ്റ് പരിശോധന നടത്തി. കിറ്റ് പരിശോധനയില്‍ ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയില്ല. മറയൂര്‍ ശര്‍ക്കരയുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 ഇടങ്ങളില്‍ പരിശോധന നടത്തി. എട്ട് സര്‍വെയ്ലന്‍സ് സാമ്പിളുകള്‍ പരിശോധനക്കായി തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചു. ഷവര്‍മ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 48 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 16 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 കിലോ ഇറച്ചി നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story