Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:36 AM IST Updated On
date_range 12 May 2022 5:36 AM ISTആധാര്‍: സൗജന്യ സേവനവുമായി അക്ഷയ സ്റ്റാള്‍
text_fieldsbookmark_border
പത്തനംതിട്ട: ജില്ല സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള 'എന്റെ കേരളം' പ്രദര്‍ശന -വിപണന മേളയിലെ ഐ.ടി മിഷന്റെ അക്ഷയ സ്റ്റാളില്‍ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. പുതിയ ആധാര്‍ എൻറോള്‍മെന്റ്, നിലവിലെ ആധാര്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍, ആധാര്‍-മൊബൈല്‍ ലിങ്കിങ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. പുതിയ എൻറോള്‍മെന്റിനായി പേര്, വിലാസം വ്യക്തമാക്കിയ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ് കൈയില്‍ കരുതണം. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റിന് ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടിയുടെ മാതാപിതാക്കളിലൊരാള്‍ സ്വന്തം ആധാര്‍ കാര്‍ഡും കരുതണം. കുട്ടികള്‍ക്ക് അഞ്ചു വയസ്സിലും 15 വയസ്സിലും വിരലടയാളം, കൃഷ്ണമണി എന്നീ നിര്‍ബന്ധിത ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും സൗകര്യമുണ്ട്. മേളയില്‍ ഇന്ന് ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ് എന്ന വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് നേതൃത്വം നല്‍കുന്ന സെമിനാര്‍ -10.00 വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്കരണവും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കുന്ന സെമിനാര്‍ -11.30 വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കലാ-സാംസ്കാരിക പരിപാടികള്‍ -2.30 കടമ്മനിട്ട ഗോത്രകല കളരിയിലെ പി.ടി. പ്രസന്നകുമാറും സംഘവും അവതരിപ്പിക്കുന്ന പടയണി (കാലന്‍കോലം) -4.30 വെണ്‍മണി ശ്രീഭൂവനേശ്വരി വേലകളി സംഘം ശാര്‍ങക്കാവ് അവതരിപ്പിക്കുന്ന വേലകളി -5.00 മധ്യതിരുവിതാംകൂര്‍ നാട്ടറിവ് പഠനകേന്ദ്രം അഡ്വ. സുരേഷ് സോമ അവതരിപ്പിക്കുന്ന ബോഡുബെറു നാടന്‍ സംഗീതം -6.00 കൊല്ലം യൗവ്വന ഡ്രാമ വിഷന്‍ അവതരിപ്പിക്കുന്ന നാടകം -8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story