Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീ​ട്ടി​ന​ക​ത്ത്...

വീ​ട്ടി​ന​ക​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ സു​മ​യു​ടെ മൃ​ത​ദേ​ഹം, ഞെ​ട്ട​ൽ മാ​റാ​തെ നാ​ട്

text_fields
bookmark_border
crime
cancel
camera_alt

ചി​റ്റൂ​ർ ഡി​വൈ.​എ​സ്.​പി കെ.​സി. സേ​തു​വും സം​ഘ​വും സു​മ​യു​ടെ മൃ​ത​ദേ​ഹം കി​ട​ന്ന മു​റി പ​രി​ശോ​ധി​ക്കു​ന്നു

മു​ത​ല​മ​ട: കു​റ്റി​പ്പാ​ടം മ​ണ​ലി​യി​ൽ അ​ഗ്നി​ക്കി​ര​യാ​യ വീ​ടി​ന​ക​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ സു​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തിെൻറ ഞെ​ട്ട​ൽ മാ​റാ​തെ നാ​ട്. നാ​ട്ടു​കാ​രു​മാ​യി വ​ള​രെ സൗ​മ്യ​മാ​യി ഇ​ട​പ​ഴ​കു​ന്ന സു​മ ഏ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​ളാ​യി​രു​ന്നു. അ​മ്മ രു​ഗ്മ​ണി​യും അ​ച്ഛ​ൻ കൃ​ഷ്ണ​നും തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തേ​ക്ക് തൊ​ഴി​ലി​നാ​യി പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് ദാ​രു​ണ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ​ഹോ​ദ​ര​ൻ സു​ധീ​ഷ് പൊ​ള്ളാ​ച്ചി​യി​ൽ ടൈ​ൽ​സ് തൊ​ഴി​ലി​നാ​യി നേ​ര​ത്തെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യി​രു​ന്നു.

വീ​ടിെൻറ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ടാ​ണ് പ​രി​സ​ര​വാ​സി​ക​ളാ​യ സ​ഹാ​വു​ദ്ദീ​നും ഷാ​ജ​ഹാ​നും ഓ​ടി​യെ​ത്തി​യ​ത്. വീ​ടിെൻറ മു​ന്നി​ലും പു​റ​കി​ലും വാ​തി​ൽ അ​ക​ത്ത് കു​റ്റി​യി​ട്ട നി​ല​യി​ലാ​യ​തി​നാ​ൽ പൊ​ളി​ച്ചു​മാ​റ്റി അ​ക​ത്തു ക​ട​ന്ന ഇ​രു​വ​രും അ​ടു​ക്ക​ള​യി​ലെ പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ എ​ടു​ത്ത് വീ​ടി​നു പു​റ​ത്തു​ള്ള പ​റ​മ്പി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. പ​തി​നൊ​ന്നോ​ടെ കൊ​ല്ല​ങ്കോ​ട്ടു​നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ക്കു​മ്പോ​ഴാ​ണ് ബെ​ഡ് റൂ​മി​ന​ക​ത്ത് ക​ത്തി ക്ക​രി​ഞ്ഞ സു​മ​യു​ടെ മൃ​ത​ദേ​ഹം ക​ട്ടി​ലി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

മാ​ർ​ച്ച് 28ന് ​ന​ട​ന്ന സു​മ​യു​ടെ വി​വാ​ഹ മു​റ​പ്പി​ക്ക​ൽ ച​ട​ങ്ങ് നാ​ടിെൻറ വി​ശേ​ഷ​മാ​യി​രു​ന്നു. ഫ​യ​ർ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ആ​ർ. ര​മേ​ശ്, കെ. ​മ​ധു, എം. ​കൃ​ഷ്ണ​പ്ര​സാ​ദ്, എ​സ്. രാ​ജീ​വ്, എ​സ്. ശി​വ​കു​മാ​ർ, എ​സ്. സ​ഞ്ജീ​വ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. വീ​ടിെൻറ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsEngagementpolice
News Summary - Zuma's body was found burnt inside the house
Next Story