Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാഹനങ്ങളിൽനിന്ന്...

വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷ്​ടിച്ച് വിൽക്കുന്ന യുവാക്കൾ പിടിയിൽ

text_fields
bookmark_border
വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷ്​ടിച്ച് വിൽക്കുന്ന യുവാക്കൾ പിടിയിൽ
cancel

വാളയാർ: നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷ്​ടിച്ച് വിൽപന നടത്തുന്ന രണ്ടുപേർ പിടിയിൽ. വിത്തനശേരി സ്വദേശികളായ അജീഷ് (22) രമേശ് (33) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.

നെന്മാറയിൽനിന്ന് മോഷ്​ടിച്ച ബാറ്ററികളുമായി കഞ്ചിക്കോട് പോകുന്ന വഴി വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്.

രാത്രിയിൽ നിർത്തിയിടുന്ന ലോറികളിൽനിന്ന് ബാറ്ററികൾ മോഷ്​ടിച്ച് വഴിയോര കച്ചവടക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

കസബ എസ്.ഐ വിബിൻ കെ. വേണുഗോപാൽ, ജൂനിയർ എസ്.ഐ ഷാഹുൽ, എസ്.ഐ സദാശിവൻ, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, രാജൻ, മണികണ്ഠൻ, സേവ്യർ, സെൽവരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftvalayarbattery theft
Next Story