Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലീഗ് ജില്ല സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സ്വതന്ത്രനായി പത്രിക നല്‍കി

text_fields
bookmark_border
ലീഗ് ജില്ല സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സ്വതന്ത്രനായി പത്രിക നല്‍കി
cancel

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി നഗരസഭ വൈസ് ചെയര്‍മാനും മുസ്​ലിം ലീഗ് ജില്ല സെക്രട്ടറിയുമായ കെ.കെ.എ. അസീസ് മത്സരിക്കുന്ന വാർഡ് 22 എലിയപ്പറ്റയിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനും പ്രവാസിയുമായ എലിയപ്പറ്റ പടിഞ്ഞാറെക്കര വീട്ടില്‍ നൗഷാദ് വെള്ളിയാഴ്ച സ്വതന്ത്രനായി നാമനിർദേശ പത്രിക നല്‍കി.

രണ്ടു പതിറ്റാണ്ടിലേറെ പ്രവാസജീവിതം നയിച്ച നൗഷാദ് എം.എസ്.എഫിലൂടെയാണ് രാഷ്​ട്രീയ രംഗത്തുവന്നത്. എം.എസ്.എഫ് യൂനിറ്റ് പ്രസിഡൻറ്​, യൂത്ത് ലീഗ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ.എം.സി.സിയുടെ ചെര്‍പ്പുളശ്ശേരി യൂനിറ്റ് ഭാരവാഹിയായിരുന്നു. നിലവില്‍ മുസ്​ലിം ലീഗ് വാര്‍ഡ് കോഒാഡിനേഷന്‍ കമ്മിറ്റി അംഗമാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രദേശത്തുകാരെ തന്നെ സ്ഥാനാർഥിയാക്കണമെന്ന് മുസ്​ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി

യെയും സംസ്ഥാന പ്രസിഡൻറിനെയും അറിയിച്ചിരുന്നു. എന്നാല്‍, നിലവിലുള്ള പാര്‍ട്ടി തീരുമാനം അസീസിനെ മത്സരിപ്പിക്കാനാണ്. ഇതിലുള്ള പ്രതിഷേധത്തിലാണ് താന്‍ മത്സരരംഗത്ത് വന്നതെന്ന് നൗഷാദ് പറയുന്നു. അതേസമയം, 22ാം വാര്‍ഡില്‍ എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മറ്റു വാർഡുകളിൽ പ്രഖ്യാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth League worker filed nomination against muslim League District Secretary
Next Story