Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightട്രെ​യി​നി​ൽ...

ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
MDMA
cancel
camera_alt

ഹ​ക്കീമുൽ

അ​ൻ​സാ​രി

പാ​ല​ക്കാ​ട്‌: ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ർ മ​ര​ത്തംകോ​ട് സ്വ​ദേ​ശി​യാ​യ അ​ൻ​സാ​രി എ​ന്ന ഹ​ക്കീമുൽ അ​ൻ​സാ​രി​യാ​ണ് (23) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 20 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ത്തി. ആ​ർ.​പി.​എ​ഫ് ക്രൈം ​ഇ​ന്റ​ലി​ജ​ൻ​സ് ബ്രാ​ഞ്ചും പാ​ല​ക്കാ​ട്‌ എ​ക്സ്സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി പാ​ല​ക്കാ​ട്‌ ജ​ങ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ടെ ഇ​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ലാ​റ്റ്ഫോ​മി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ല​ഹ​രി ക​ണ്ടെ​ത്തി​യ​ത്.

ഫാ​സ്റ്റ് ഫു​ഡ് പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​ണ് ഇ​യാ​ൾ. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം പാ​ല​ക്കാ​ട്‌ ഇ​റ​ങ്ങി കു​ന്നംകു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഹ​ക്കിം ​എ​ക്സൈ​സ് സം​ഘ​ത്തോ​ട് പ​റ​ഞ്ഞു. കു​ന്നം​കു​ളം, പ​ന്നി​ത്ത​ടം, മ​ര​ത്തംകോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് ഇ​യാ​ൾ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ആ​ർ.​പി.​എ​ഫ് സി.​ഐ എ​ൻ. കേ​ശ​വ​ദാ​സ്, എ​ക്സൈ​സ് സ്‌​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ആ​ർ. അ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ആ​ർ.​പി.​എ​ഫ് എ​സ്.​ഐ​മാ​രാ​യ എ.​പി. ദീ​പ​ക്, എ.​പി. അ​ജി​ത്ത് അ​ശോ​ക്, എ.​എ​സ്.​ഐ​മാ​രാ​യ കെ. ​സ​ജു, എ​സ്.​എം. ര​വി എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthcustody
News Summary - Youth in custody With MDMA
Next Story