ഇരുതലമൂരിയുമായി യുവാവ് പിടിയിൽ
text_fieldsപാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവാവിൽനിന്ന് പിടികൂടിയ ഇരുതലമൂരി
പാലക്കാട്: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി യുവാവിനെ പാലക്കാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹബീബിനെയാണ് (36) ശബരി എക്സ്പ്രസ് ട്രെയിനിൽനിന്ന് വ്യാഴാഴ്ച രാവിലെ പാലക്കാട് ആർ.പി.എഫ് പിടികൂടിയത്. ഇയാളിൽനിന്ന് 4.260 കിലോ തൂക്കവും ഒരു മീറ്റർ നീളവുമുള്ള പാമ്പിനെയാണ് കണ്ടെടുത്തത്.
സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവയെ കയറ്റിക്കൊണ്ടുപോകുന്നത്.
മഹാരാഷ്ട്ര, തെലങ്കാന പ്രദേശങ്ങളിൽ കണ്ടുവരുന്നതരം ഇരുതലമൂരിയാണ് ഇതെന്ന് ആർ.പി.എഫ് കമാൻഡന്റ് ജെയിൻ ബി. രാജ് പറഞ്ഞു. ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എസ്.ഐ എ.പി. ദിവക്, എ.എസ്.ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബ്ൾ എൻ. അശോക്, കോൺസ്റ്റബ്ൾ വി. ശിവൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ വനംവകുപ്പിന് കൈമാറി.

