ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 2.1 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഷാജു
പാലക്കാട്: ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളും പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 2.1 കിലോ കഞ്ചാവ് പിടികൂടി.
വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്കുപോകാനായി വരുമ്പോൾ സംശയാസ്പദമായി കാണപ്പെട്ട നെടുമ്പാശ്ശേരി സ്വദേശി ജോസ്കോ ഷാജു (22) എന്നായാളിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.
ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എക്സൈസ് സി.ഐ പി.കെ. സതീഷ്, ആർ.പി.എഫ് എസ്.ഐ എ.പി. അജിത് അശോക്, എ.എസ്.ഐ കെ. സജു, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, കോൺസ്റ്റബിൾ പി.പി. അബ്ദുൽ സത്താർ, എക്സൈസ് പ്രിവന്‍റിവ് ഓഫിസർമാരായ കെ. പ്രസാദ്, എൻ.കെ. സന്തോഷ്, സി.ഇ.ഒമാരായ കെ. അഭിലാഷ്, ജ്ഞാനകുമാർ, രാഹുൽ എന്നിവരടങ്ങിയ പ്രത്യേകസംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

