കാപ്പ ചുമത്തി നാടുകടത്തി
text_fieldsപാലക്കാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാളാണ്ടിത്തറ, പുതുശ്ശേരി സൂര്യപ്രകാശിനെ (22) ആണ് നാടുകടത്തിയത്. ആറു മാസത്തേക്കാണ് പ്രവേശന വിലക്ക്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കും. ഇൻസ്പെക്ടർ എൻ.എസ്. രാജീവാണ് തുടർനടപടിയെടുത്തത്.
കരുതൽ തടങ്കലിൽ പാർപ്പിച്ചു
പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വിയ്യൂർ അതീവ സുരക്ഷ ജയിലിൽ കരുതൽ തടങ്കലിലാക്കി. ഷൊർണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചളവറ മുണ്ടക്കോട്ട്കുറുശ്ശി നെഴുകിൽ വീട്ടിൽ സൽമാനുൽ ഫാരിസിനെ (24) ആണ് കാപ്പ പ്രകാരം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.ആർ. രഞ്ജിത്കുമാർ അറസ്റ്റ് ചെയ്തത്. 2023ൽ തിത്തിപ്പടിയുലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി നരഹത്യാശ്രമം നടത്തിയെന്ന കേസിലാണ് കാപ്പ പ്രകാരമുള്ള നടപടി സ്വീകരിച്ചത്. കൂടാതെ ചെർപ്പുളശ്ശേരി, ഷൊർണൂർ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്.

