Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗഹൃദം നടിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി; യുവാവ് പിടിയിൽ

text_fields
bookmark_border
സൗഹൃദം നടിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി; യുവാവ് പിടിയിൽ
cancel
Listen to this Article

പാലക്കാട്: സൗഹൃദം നടിച്ച് അഭിഭാഷകയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വക്കീല്‍ ഗുമസ്തന്‍ അറസ്റ്റില്‍. പാലക്കാട് പിരായിരി കൃഷ്ണ റോഡില്‍ കറുപ്പം വീട്ടില്‍ മുഹമ്മദ് ഷഫീക്കിനെയാണ് (24) ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് ഏഴ് പവന്റെ സ്വര്‍ണക്കട്ടി കവര്‍ന്ന കേസിലെ മൂന്ന് പ്രതികളിലൊരാളാണ് ഷഫീക്ക്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികളിലൊരാള്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണക്കട്ടിയുമായി പുറത്തേക്കോടുകയും ബൈക്കില്‍ കാത്തുനിന്ന ഷഫീക്കിനൊപ്പം രക്ഷപ്പെടുകയുമായിരുന്നു. പ്രതികളെ ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested for filming nude scenes under pretense of friendship
Next Story