Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി സ്കൂട്ടറിലെത്തിയ യുവാവ് അധികൃതരെ കബളിപ്പിച്ച് രക്ഷപ്പെട്ടു
text_fieldsbookmark_border
കഞ്ചാവുമായി വന്ന സ്കൂട്ടർ എക്സൈസിന്റെ പിടിയിലായപ്പോൾ
കൊല്ലങ്കോട്: കഞ്ചാവുമായി സ്കൂട്ടറിൽ എത്തിയ യുവാവ് ഉദ്യോസ്ഥർക്കു നേരെ വാഹനമോടിച്ച് ഭീതിപരത്തിയ ശേഷം ഓടി രക്ഷപ്പെട്ടു.
കൊല്ലങ്കോട് റേഞ്ച് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യനും സംഘവും മുതലമട പള്ളം പള്ളിമൊക്കിൽ വെള്ളിയാഴ്ച നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. തുടർന്ന് സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സ്കൂട്ടറിൽനിന്ന് 1.1 കിലോ കഞ്ചാവ് കണ്ടെത്തി. അന്വേഷണത്തിൽ പള്ളം പള്ളിമൊക്ക് സ്വദേശിയായ ഷാഹിറിനെ (22) തിരിച്ചറിഞ്ഞതായി അധികൃതർ പറഞ്ഞു. കഞ്ചാവും വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു.
Next Story

