യുവാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
മുതലമട: യുവാവിനെ ആയുധങ്ങളുമായി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ജൂലൈ 29ന് പള്ളം സ്വദേശി സുബൈറിനെ (30) ആക്രമിച്ച കേസി ലാണ് കാമ്പ്രത്ത്ചള്ള സ്വദേശി ശരൺ (28), പോത്തമ്പാടം പെരുംചിറ സ്വദേശികളായ ബിജു മോൻ (23), ഷിബി (26), അടമ്പമരം സ്വദേശി ബൈജു (23) എന്നിവരെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്ത്.
29ന് രാത്രി ഒമ്പതിന് കാമ്പ്രത്ത്ചള്ള പള്ളം റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ രണ്ടു ബൈക്കുകളിലായി മാരകായുധങ്ങളുമായി എത്തിയ പ്രതികൾ നിലംപതി പാലത്തിനു സമീപത്ത് വച്ച് ബൈക്ക് ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു. സുബൈറിനെ വാഹനം തല്ലിത്തകർത്തു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

