Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനാലുകിലോ കഞ്ചാവുമായി...

നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
Listen to this Article

വടക്കഞ്ചേരി: സ്കൂട്ടറിൽ കടത്തിയ നാല് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും വടക്കഞ്ചേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടി.

കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി സലാമാണ് (34) ബുധനാഴ്ച വൈകീട്ട് മുടപ്പല്ലൂരിൽ നടത്തിയ പരിശോധനയിൽ പൊലീസ് പിടിയിലായത്‌. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ മൂന്നുലക്ഷം രൂപയോളം വില വരും. തമിഴ്നാട്ടിൽനിന്നാണ് പ്രതി ചില്ലറക്കച്ചവടക്കാർക്ക് വിൽപന നടത്താൻ കഞ്ചാവ് കടത്തിയത്.

നെമ്മാറ, മുടപ്പല്ലൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ കോളജ് വിദ്യാർഥികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് പ്രധാന ഉപഭോക്താക്കളെന്ന് പൊലീസ് പറഞ്ഞു. 500 രൂപയാണ് ചെറിയ പാക്കറ്റ് കഞ്ചാവിന് ഈടാക്കുന്നത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadYoung man arrested with four kilos of ganja
News Summary - Young man arrested with four kilos of ganja
Next Story