വയോധികയുടെ സ്വർണമാല കവർന്ന യുവാവ് പിടിയിൽ
text_fieldsകല്ലടിക്കോട്: ഉറങ്ങിക്കിടന്ന വയോധികയുടെ ആഭരണം കവർന്ന കേസിൽ യുവാവ് പൊലീസിന്റെ പിടിയിലായി. കരിമ്പ കാഞ്ഞിരാനിയിൽ 62കാരി ഉറങ്ങുന്ന സമയം വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിലണിഞ്ഞ സ്വർണാഭരണം പൊട്ടിച്ചോടിയ കേസിൽ കാഞ്ഞിരാനി സ്വദേശി പ്രദീപ് കുമാർ (36) ആണ് അറസ്റ്റിലായത്. പ്രതി ഓട്ടോ ഡ്രൈവറും അയൽവാസിയുമാണ്.
ശനിയാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
പ്രതിയുടെ ഓട്ടോയിൽ നിന്ന് പൊട്ടിയ സ്വർണമാലയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസന്വേഷണത്തിന് കല്ലടിക്കോട് എസ്.ഐ പി. ശിവശങ്കരനും സംഘവും നേതൃത്വംനൽകി.