വണ്‍ മില്യണ്‍ ഗോളിന് തുടക്കം
text_fieldsപാലക്കാട്: വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ആദ്യ ഗോളടിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എ. ഉല്ലാസ് വിദ്യാർഥികള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, കാമ്പയിന് ബ്രാന്‍ഡ് അംബാസിഡറായ സന്തോഷ് ട്രോഫി താരം അബ്ദുല്‍ ഹക്കീം, ബി.ഇ.എം സ്കൂള്‍ പ്രിന്‍സിപ്പൽ തോമസ് ടി. കുരുവിള, പ്രധാനാധ്യാപിക ജൂലിയ, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.കെ. ഹെന്‍ട്രി, കെ.പി. ജയപ്രകാശ്, ജബ്ബാറാലി, ഏലിയാമ്മ എന്നിവര്‍ പങ്കെടുത്തു.
പാലക്കാട്: ലഹരിക്കെതിരെ വൺ മില്യൺ ഗോൾ പദ്ധതിയിൽ കെ.ജി.ഒ.എയും പങ്കാളികളായി. നൂറണി ഫുട്ബാൾ ടർഫ് ഗ്രൗണ്ടിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എ. നാസർ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.ആർ. രാജേന്ദ്രൻ സ്വാഗതവും ജില്ല ജോയന്റ് സെക്രട്ടറി എ. ഉല്ലാസ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി. ശ്രീദേവി, പി.ബി. പ്രീതി തുടങ്ങിയവർ പങ്കെടുത്തു.
പാലക്കാട്: ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വൺ മില്യൺ ഗോൾ ചലഞ്ചിൽ പേഴുംകര മോഡൽ ഹൈസ്കൂളും പങ്കാളിയായി. റിട്ട. എസ്.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.കെ. അനസ് അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ ഡി.എം. മുഹമ്മദ് ഷരീഫ്, സ്കൂൾ മാനേജർ മുഹമ്മദ് അഷ്റഫ്, കായികാധ്യാപിക ലിനിത, ഫുട്ബാൾ കോച്ച് ഫൈസൽ എന്നിവർ പങ്കെടുത്തു.
അകലൂർ: അകലൂർ ജി.എസ്.ബി സ്കൂളിൽ സംഘടിപ്പിച്ച ആയിരം ഗോൾ ചലഞ്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ഹരി, പി. വിജയകുമാർ, കെ. സുമ, പഞ്ചായത്തംഗങ്ങളായ എം. ഷിബു, കെ. ഗോവിന്ദൻകുട്ടി, കെ.ജി. സുജിനി, വി. വിമല, സ്റ്റാഫ് സെക്രട്ടറി ബി. സുദീപ്, പ്രധാനാധ്യാപിക വി. അനിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

