ഞാറ്റടിയൊരുക്കാൻ തൊഴിലാളികൾ തിരുനെൽവേലിയിൽനിന്ന്
text_fieldsവടവന്നൂരിലെ പാടശേഖരത്തിൽ യന്ത്ര ഞാറ്റടിക്കുള്ള ഞാറുകൾ തയാറാക്കുന്ന
തിരുനെൽവേലിയിൽനിന്നുള്ള തൊഴിലാളികൾ
കൊടുവായൂർ: ഞാറ്റടി തയാറാക്കാൻ തിരുനെൽവേലിയിൽനിന്ന് തൊഴിലാളികൾ. യന്ത്രത്തിലൂടെയുള്ള നടീലിനുള്ള ഞാറുകൾ തയാറാക്കാനാണ് തിരുനെൽവേലിയിൽനിന്ന് 13 അംഗ തൊഴിലാളികൾ എത്തിയത്. കഴിഞ്ഞ 10 വർഷത്തോളമായി വടവന്നൂർ, കൊല്ലങ്കോട്, പുതുനഗരം എലവഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ ഞാറ്റടി തയാറാക്കുന്നത് തിരുനൽവേലിയിൽനിന്നുള്ള തൊഴിലാളികളാണ്.
സെൽവ, ദിനേശ്, കല്യാണസുന്ദരം, രാമു തുടങ്ങിയ അവരുടെ നേതൃത്വത്തിലുള്ള 13 അംഗ തൊഴിലാളികളാണ് ഇത്തവണെയത്തിയിട്ടുള്ളത്. ഇവിടെ ക്യാമ്പുകളിൽ താമസിച്ച് കർഷകർക്ക് ജോലി ചെയ്യാറാണിവർ. മണ്ണ് ഒരുക്കി കൊടുത്താൽ വിത്തുകൾ പാകി കൃത്യമായി പ്രത്യേകതരം ചതുരത്തിലുള്ള ബെഡ് തയാറാക്കുകയും അതിൽ വിത്തുകൾ പാകി മുകളിൽ വൈക്കോൽ വച്ച് വളർത്തുകയുമാണ് രീതി. തിരുനെൽവേലിയിലെ അതേ മാതൃകയിലാണ് പ്രവൃത്തി.
ഇവർ യന്ത്ര ഞാറ്റടി തയാറാക്കുന്നത് പ്രാദേശിക കർഷക തൊഴിലാളികളേക്കാൾ വേഗത്തിലാണെന്ന് വടവന്നൂരിലെ കർഷകൻ രവി പറയുന്നു. തൊഴിലാളികളുടെ ക്ഷാമം കാരണമാണ് ഇവരെ ആശ്രയിക്കുന്നത്. ഉമ വിത്താണ് ഇത്തവണ കൂടുതലായി ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

