കർഷക കൂട്ടായ്മയിൽ മരംകൊണ്ട് ഷട്ടർ സ്ഥാപിച്ചു
text_fieldsകർഷകരുടെ കൂട്ടായ്മയിൽ പള്ളം തുരുത്ത് ലിഫ്റ്റ് ഇറിഗേഷൻ തടയണയിൽ ഷട്ടർ സ്ഥാപിക്കുന്നു
പേരൂർ: ഒരു വർഷം മുമ്പ് സ്ഥാപിച്ച ഷട്ടർ തകർന്ന് വെള്ളം പാഴായതോടെ കർഷക കൂട്ടായ്മയിൽ പേരൂർ പള്ളം തുരുത്ത് തടയണയിൽ പുതിയ ഷട്ടറുകൾ സ്ഥാപിച്ചു. തടയണയിലെ വെള്ളം വറ്റിയതോടെ പള്ളം തുരുത്തിലെ കാർഷിക ആവശ്യങ്ങൾക്കുള്ള ജലവിതരണവും നിലക്കുന്ന സ്ഥിതിയിലായി. ഇതേതുടർന്നാണ് കർഷകർ മരം കൊണ്ട് താൽക്കാലിക ഷട്ടർ സ്ഥാപിച്ചത്. ദിവസങ്ങളായി വെള്ളം വ്യാപകമായി പാഴായതോടെ ലിഫ്റ്റ് ഇറിഗേഷന്റെ ജല വിതരണം പോലും തടസ്സപ്പെടുന്ന അവസ്ഥയിലായി.
പള്ളംതുരുത്ത് പാടശേഖര സമിതിഭാരവാഹികളായ ഗോപകുമാർ, ടി.കെ. ജയശീലൻ, പമ്പ് ഓപറേറ്റർ പി.വി. ഉണ്ണികൃഷ്ണൻ, ഗണേഷ്കുമാർ, ഷാജി, സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മരം കൊണ്ടുള്ളഷട്ടറുകൾ പുതിയ സ്ഥാപിക്കുന്നത്. ഇരുമ്പ് ഷട്ടർ സ്ഥാപിക്കാൻ കഴിഞ്ഞ വർഷം 10 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. ഇരുമ്പ് ഷട്ടർ സ്ഥാപിച്ചാലേ ശാശ്വത പരിഹാരമാകൂ. പള്ളം തുരുത്തിലെ മുഴുവൻ പേരും ഇറിഗേഷൻ പദ്ധതിയെ ആശ്രയിച്ചാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

