വിമൻ ജസ്റ്റിസ്, ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കൾ അനീഷിെൻറ വീട് സന്ദർശിച്ചു
text_fieldsദുരഭിമാനക്കൊലക്ക് ഇരയായ തേങ്കുറുശ്ശി സ്വദേശി അനീഷിെൻറ വീട് സന്ദർശിച്ച് വിമൻ ജസ്റ്റിസ് മൂവ്മെൻറ്, ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കൾ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു
പാലക്കാട്: ഉന്നത ജാതിയിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ദുരഭിമാനക്കൊലക്ക് വിധേയനായ തേങ്കുറുശ്ശി സ്വദേശി അനീഷിെൻറ വീട് സന്ദർശിച്ച് വിമൻ ജസ്റ്റിസ് മൂവ്മെൻറ്, ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കൾ നിയമ പോരാട്ടങ്ങളിൽ കുടുംബത്തിന് സർവവിധ പിന്തുണയും അറിയിച്ചു.
വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ല പ്രസിഡൻറ് ഹാജറ ഇബ്രാഹീം, ജനറൽ സെക്രട്ടറി സഫിയ ഇഖ്ബാൽ, വൈസ് പ്രസിഡൻറ് ആസിയ റസാഖ്, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി കെ.എം. സാബിർ അഹ്സൻ, സാബിറ ആലത്തൂർ, വള്ളിക്കുട്ടി അമ്മ, ഷക്കീല, സുചിത്ര, ഷഹ്ബാസ് മണ്ണൂർ എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.
പുതുതായി കേസ് ഏറ്റെടുക്കുന്ന ക്രൈംബ്രാഞ്ച് സത്യസന്ധമായ അന്വേഷണത്തിലൂടെ പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

