Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്ന സംഭവം: ഗൃഹനാഥ അറസ്റ്റിൽ

text_fields
bookmark_border
അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്ന സംഭവം: ഗൃഹനാഥ അറസ്റ്റിൽ
cancel
camera_alt

ജാ​ന​കി

ഒറ്റപ്പാലം: കടമ്പൂരിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്ന സംഭവത്തിൽ ഗൃഹനാഥ അറസ്റ്റിൽ. അമ്പലപ്പാറ കടമ്പൂർ മാണിക്കംപാറയിലെ ചേറുങ്ങോട്ടിൽ ജാനകിയാണ് (70) അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ഒറ്റപ്പാലം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സംഭവത്തിൽ പരിക്കേറ്റ ജാനകി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടതിന് പിറകെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിൽ ജാനകിയുടെ മകൻ ഷാജേഷിനും (35) പരിക്കേറ്റിരുന്നു.

ഒക്ടോബർ 21ന് അർധരാത്രിയാണ് വീടിനകത്ത് അനതികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചത്. ജാനകിയും മകനും തമസിച്ചിരുന്ന വീട് സ്‌ഫോടനത്തിൽ പൂർണമായി തകർന്നിരുന്നു. ഇവരുടെ മൂന്ന് അയൽവീടുകളുടെ ജനൽ ചില്ല് തകരുകയും ഓടുകൾ 200ഓളം മീറ്റർ അകലെയുള്ള റോഡിലേക്ക് തെറിക്കുകയും ചെയ്തിരുന്നു. പടക്കശേഖരം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ലൈസൻസ് ഇവർക്കില്ലെന്നും 2024ൽ ജാനകിയുടെ പേരിൽ സമാന രീതിയിൽ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഷൊർണൂർ ഡിവൈ.എസ്.പി കെ.സി. വിനു അറിയിച്ചിരുന്നു. കോടതി ജാനകിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman Arrested After Firecracker Blast
Next Story