Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇന്ധന വിലക്കെതിരെ...

ഇന്ധന വിലക്കെതിരെ പ്രതിഷേധവുമായി കശ്മീരിലേക്ക് കാൽനട യാത്ര

text_fields
bookmark_border
prasath Kanjirapuzha
cancel
camera_alt

പ്ര​ശാ​ന്ത്

കാ​ഞ്ഞി​ര​പ്പു​ഴ: അമിത ഇ​ന്ധ​ന വി​ല​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ക​ശ്മീ​രി​ലേ​ക്ക് കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​യു​ടെ കാ​ൽ​ന​ട യാ​ത്ര തു​ട​ങ്ങി. ക​രി​പ്പോ​ട്ടി​ൽ ക​ല്യാ​ണി​യു​ടെ മ​ക​ൻ പ്ര​ശാ​ന്താ​ണ്​​ (23) യാ​ത്ര പു​റ​പ്പെ​ട്ട​ത്. ദി​വ​സം ശ​രാ​ശ​രി 40 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാ​നാ​ണ്​ പ​ദ്ധ​തി. വ​ഴി​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലാ​യി​രി​ക്കും രാ​ത്രി വി​ശ്ര​മ​വും ഉ​റ​ക്ക​വും. 100 ദി​വ​സം കൊ​ണ്ട് 3300 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശ്യം.

വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ്രോ​ത്സാ​ഹ​നം യാ​ത്ര​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​താ​യി പ്ര​ശാ​ന്ത്​ പ​റ​ഞ്ഞു. ല​ക്ഷ​ദ്വീ​പി​ൽ മൊ​ബൈ​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന യു​വാ​വി​ന് മ​ല​യാ​ള​ത്തി​ന് പു​റ​മെ ഇം​ഗ്ലീ​ഷും ഹി​ന്ദി​യും വ​ശ​മു​ണ്ട്. ത​നി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ്ര​ശാ​ന്ത്​ പ​റ​ഞ്ഞു. പ്ര​ശാ​ന്തി​ന് യാ​ത്ര​യു​ടെ വ​ഴി​യി​ൽ ചി​റ​ക്ക​ൽ​പ​ടി സി.​എ​ഫ്.​സി ക്ല​ബ് സ്വീ​ക​ര​ണം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel prices riseKanjirapuzha
News Summary - With protests against fuel prices Hiking walk to Kashmir
Next Story