ഓൺലൈൻ പഠനം: ആദിവാസി കുടിലുകളിൽ വയറിങ് നടത്തി
text_fieldsമുതലമട നരിപ്പാറ ചള്ളയിലെ കുടിലുകളിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ വയറിങ് നടത്തുന്നു
മുതലമട: നരിപ്പാറ ചള്ളയിലെ ആദിവാസി ഊരുകളിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് വയറിങ് നിർവഹിച്ചു നൽകി. വൈദ്യുതി ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങിയ ഊരിലെ രണ്ട് കുടിലുകളിലാണ് അവകാശ പ്രക്ഷോഭ യാത്രയുടെ ഭാഗമായി പ്രവർത്തകർ വയറിങ് ചെയ്തത്.
പ്രവൃത്തികൾക്ക് ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം, അഫ്സൽ, മുബാറക് എന്നിവർ നേതൃത്വം നൽകി. കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

