Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാറ്റും മഴയും;...

കാറ്റും മഴയും; കാവശ്ശേരിയിൽ വ്യാപക നാശം

text_fields
bookmark_border
rain and wind
cancel
camera_alt

1. കാ​വ​ശ്ശേ​രി മു​ത​ല​കു​ളം കോ​ള​നി​യി​ൽ കാ​റ്റി​ൽ മ​രം പൊ​ട്ടി​വീ​ണ് ത​ക​ർ​ന്ന വീ​ടു​ക​ളി​ലൊ​ന്ന് 2. ആ​ല​ത്തൂ​ർ​മ​ല മ​ല​മൊ​ക്ക് ഭാ​ഗ​ത്ത് കാ​റ്റി​ൽ മ​രം

പൊ​ട്ടി വീ​ണ് ത​ക​ർ​ന്ന വ​ഴി​യോ​ര ക​ട​ക​ൾ

ആ​ല​ത്തൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ മ​ഴ​യി​ൽ ആ​ല​ത്തൂ​ർ കാ​വ​ശ്ശേ​രി ഭാ​ഗ​ത്ത് വ്യാ​പ​ക നാ​ശം. മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ് വീ​ടു​ക​ൾ, അം​ഗ​ൻ​വാ​ടി, വൈ​ദ്യു​തി കാ​ലു​ക​ൾ, വ​ഴി​യോ​ര ക​ട​ക​ൾ വീ​ടു​ക​ളി​ലെ വാ​ട്ട​ർ ടാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു.

പ​ല​യി​ട​ത്തും ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ടാ​യി. മു​ത​ല​കു​ളം, വാ​വു​ള്ളി​യാ​പു​രം, കൊ​ങ്ങാ​ള​ക്കോ​ട്, മു​പ്പ് പ​റ​മ്പ്, കോ​ത​പു​രം തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് നാ​ശ​മു​ണ്ടാ​യി​ട്ടു​ള്ള​ത്. കാ​വ​ശ്ശേ​രി മു​ത​ല​കു​ളം അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ തെ​ങ്ങ് പൊ​ട്ടി​വീ​ണ് ഭാ​ഗി​ക​മാ​യ നാ​ശം സം​ഭ​വി​ച്ചു. ആ​റ് വീ​ടു​ക​ൾ​ക്കും നാ​ശം നേ​രി​ട്ടു.

കാ​വ​ശ്ശേ​രി മു​ത​ല​കു​ളം കോ​ള​നി​യി​ൽ കെ. ​മ​ണി, കു​മാ​ര​ൻ, കാ​വ​ശ്ശേ​രി ആ​ലി​ങ്ക​ൽ പ​റ​മ്പി​ൽ ജോ​യ്, ബാ​ല​ൻ, ശി​വ​ദാ​സ​ൻ, കോ​ത​പു​രം മ​ല്ലം പാ​റ​യി​ൽ വാ​സു എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു​മാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wind and rainKavassery
News Summary - Wind and rain; Widespread destruction in Kavassery
Next Story