Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​റ്റും മ​ഴ​യും;...

കാ​റ്റും മ​ഴ​യും; ആ​ന​ക്ക​ര മേ​ഖ​ല​യി​ല്‍ നാ​ശ​ന​ഷ്ടം

text_fields
bookmark_border
കാ​റ്റും മ​ഴ​യും; ആ​ന​ക്ക​ര മേ​ഖ​ല​യി​ല്‍ നാ​ശ​ന​ഷ്ടം
cancel
camera_alt

ചി​ര​ട്ട​ക്കു​ന്ന് പു​ല്ലാ​ണി​ച്ചോ​ല​യി​ല്‍ ര​വീ​ന്ദ്ര​ന്റെ ത​റ​വാ​ട്ട് ക്ഷേ​ത്ര​മു​റ്റ​ത്തെ കൂ​റ്റ​ന്‍ പാ​ല​മ​രം

ക​ട​പു​ഴ​കി​യ നി​ല​യി​ൽ

ആ​ന​ക്ക​ര: ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ കാ​റ്റും മ​ഴ​യും വ്യാ​പ​ക ന​ഷ്ടം വി​ത​ച്ചു. നി​ര​വ​ധി വൈ​ദ്യു​തി തൂ​ണു​ക​ള്‍ ത​ക​ര്‍ന്ന​തോ​ടെ വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ തോ​ട്ട​ങ്ങ​ളി​ല്‍ വ്യാ​പ​ക കൃ​ഷി നാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ശ​ക്ത​മാ​യ മി​ന്ന​ലും ഇ​ടി​യോടെയും മ​ഴ തു​ട​ങ്ങി​യ​ത്. ഇ​തി​നി​ട​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​യ​തോ​ടെ​യാ​ണ് മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആ​ന​ക്ക​ര മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്. ആ​ന​ക്ക​ര ചി​ര​ട്ട​ക്കു​ന്ന് പു​ല്ലാ​ണി​ച്ചോ​ല​യി​ല്‍ ര​വീ​ന്ദ്ര​ന്റെ ത​റ​വാ​ട്ട് ക്ഷേ​ത്ര​മു​റ്റ​ത്തു​ള്ള കൂ​റ്റ​ന്‍ പാ​ല​മ​രം ക​ട​പു​ഴ​കി ക്ഷേ​ത്ര​ത്തി​ന്റെ ഷീ​റ്റ്, സ​മീ​പ​ത്തെ തെ​ങ്ങ്, മാ​വ്, പ്ലാ​വ്, മൂ​ന്ന് വൈ​ദ്യു​തി തൂ​ണു​ക​ൾ എ​ന്നി​വ ത​ക​ര്‍ന്നു.

ആ​ന​ക്ക​ര കാ​ട് വെ​ട്ടി​യി​ല്‍ മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​രു​ടെ വീ​ട്ടു​മു​റ്റ​ത്തെ പു​ളി​മ​രം ക​ട​പു​ഴ​കി വീ​ടി​ന് മു​ക​ളി​ൽ വീ​ണ് ഷീ​റ്റ്, പാ​ര​പ്പ​റ്റ് എ​ന്നി​വ ത​ക​ര്‍ന്നു. ആ​ന​ക്ക​ര ചി​ര​ട്ട​ക്കു​ന്ന് ഉ​ദി​നി​ക്കോ​ട്ടി​ല്‍ ഉ​മ്മ​റി​ന്റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണ് ത​ക​ര്‍ന്നു. പ​റ​മ്പി​ലെ നി​ര​വ​ധി വാ​ഴ​ക​ളും ഒ​ടി​ഞ്ഞു​വീ​ണു. ആ​ന​ക്ക​ര കു​മ്പി​ടി റോ​ഡി​ലെ മി​ല്ലി​ന് സ​മീ​പം ബേ​ക്ക​റി നി​ർ​മാ​ണ​ശാ​ല​യി​ലെ തെ​ങ്ങ് ക​ട​പു​ഴ​കി വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wind and rain
News Summary - wind and rain; Damage in Anakara
Next Story