Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവന്യമൃഗശല്യം കാരണം...

വന്യമൃഗശല്യം കാരണം കൃഷിനിലങ്ങൾ തരിശിടുന്നു

text_fields
bookmark_border
വന്യമൃഗശല്യം കാരണം കൃഷിനിലങ്ങൾ തരിശിടുന്നു
cancel
camera_alt

ക​യ്യ​റ​യി​ൽ ത​രി​ശി​ട്ട കൃ​ഷി​നി​ല​ങ്ങ​ളി​ലൊ​ന്ന്

മു​ണ്ടൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യം പെ​രു​കി​യ​തോ​ടെ മു​ണ്ടൂ​ർ, പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ർ​ഷ​ക​ർ കൃ​ഷി നി​ല​ങ്ങ​ൾ ത​രി​ശി​ടു​ന്നു. കൃ​ഷി നി​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ്വ​ന്തം നി​ല​ക്ക് സൗ​രോ​ർ​ജ വേ​ലി നി​ർ​മി​ച്ച​വ​രു​ണ്ടെ​ങ്കി​ലും കാ​ടി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​ക്ക് കു​റ​വി​ല്ല.

കൃ​ഷി ചെ​ല​വി​ലെ വ​ർ​ധ​ന, കൃ​ഷി നി​പു​ണ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് എ​ന്നി​വ കാ​ര​ണം കൃ​ഷി ഉ​പേ​ക്ഷി​ച്ച് മ​റ്റ് തൊ​ഴി​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി. സ്വ​ന്ത​മാ​യി സ്ഥ​ല​ങ്ങ​ളു​ള്ള​വ​ർ കൃ​ഷി ചെ​യ്യാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പാ​ട്ട​ത്തി​ന് ഭൂ​മി​യെ​ടു​ത്ത് കൃ​ഷി ഇ​റ​ക്കാ​റു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യ​ഭീ​തി കാ​ര​ണം പാ​ട്ട​കൃ​ഷി​ക്കാ​രും വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കാ​ൻ മു​തി​രു​ന്നി​ല്ല. ഈ ​മേ​ഖ​ല​യി​ൽ നെ​ല്ല്, വാ​ഴ, തെ​ങ്ങ് എ​ന്നി​വ​യാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. കാ​ട്ടാ​ന, പ​ന്നി എ​ന്നി​വ കാ​ടി​റ​ങ്ങി​യാ​ൽ ഇ​ത്ത​രം വി​ള​ക​ളാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ക്കാ​ൽ കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന വി​ള​നാ​ശം സം​ഭ​വി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wildlife disturbance in Farm land
Next Story