കനാലിനകത്ത് കാട്ടാനയുടെ അസ്ഥികൂടം
text_fieldsആനമല കടുവ സങ്കേതത്തിൽ പറമ്പിക്കുളത്തിനോട് ചേർന്ന് കനാലിനകത്ത് കണ്ടെത്തിയ കാട്ടാനയുടെ അസ്ഥികൂടം
പൊള്ളാച്ചി: കാട്ടാനയുടെ അസ്ഥികൂടം കണ്ടെടുത്തു. ആനമല കടുവ സങ്കേതത്തിനകത്തുള്ള ഉലാത്തി റേഞ്ചിലാണ് കനാലിനകത്ത് വലയിൽ അസ്ഥികൂടം കണ്ടെത്തിയത്. പറമ്പിക്കുളം ഡാമിൽനിന്ന് വെള്ളം തൂണക്കടവ് എത്തിച്ച് അവിടെനിന്ന് സർക്കാർപതി വൈദ്യുത നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന തുരങ്ക കനാലിൽ സ്ഥാപിച്ച വലയിലാണ് തമിഴ്നാട് വനം വകുപ്പ് അസ്ഥികൂടം കണ്ടെത്തിയത്.
കനാലിൽ ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതിനാൽ തൂണക്കടവ് ഡാമിൽനിന്നുള്ള ഒഴുക്ക് നിർത്തിവെച്ച ശേഷമാണ് അസ്ഥികൂടം പുറത്തെടുത്തത്. ആനമല കടുവ സങ്കേതത്തിലെ ഡയറക്ടർ രാമസുബ്രഹ്മണ്യം, ഡെപ്യൂട്ടി ഡയറക്ടർ ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ അസ്ഥികൂടം ശേയരിയ് വെറ്ററിനറി ഡോക്ടർ വിജയരാഘവന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കനാലിൽ വീണ കാട്ടാന ഒഴുക്കിൽപെട്ടതാകാമെന്നും ആനയെ വേട്ടയാടി കൊന്നശേഷം കനാലിൽ തള്ളിയതാകാമെന്നുമുള്ള സംശയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കൊമ്പ് ഇല്ലാത്തതിനാൽ കൊമ്പനാനയാണോ എന്നതും അറിവായിട്ടില്ല.
കൂടുതൽ വിവരങ്ങൾക്കായി അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. ഡി.എൻ.എ പരിശോധനയും നടത്തുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

