ചുള്ളിയാംകുളത്തും കാട്ടാന; വൻ കൃഷിനാശം
text_fieldsചുള്ളിയാംകുളത്ത് കാട്ടാന നശിപ്പിച്ച വാഴയും തെങ്ങും
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിലും പരിസരപ്രദേശങ്ങളിലും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നേക്കർ ചുള്ളിയാംകുളം പ്രദേശത്തെത്തിയ കാട്ടാനക്കൂട്ടം വൻ കൃഷിനാശം വരുത്തി. ചീക്കനാൽ ജോണിക്കുട്ടി സാം, കിനാക്കുഴിയിൽ ഷാജി എന്നിവരുടെ പുരയിടത്തിലുള്ള തെങ്ങ്, കമുക്, വാഴ തുടങ്ങിയവ നശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ചുള്ളിയാംകുളം ഹോളി ഫാമിലി കോൺവൻറ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രതിരോധവേലി തകർത്ത് ക്യഷിയിടത്തിൽ പ്രവേശിച്ച കാട്ടാനകൾ കാര്യമായ നാശം വരുത്തിയിരുന്നു.
ചെറുമല, തുടിക്കോട്, കരിമല, മുണ്ടനാട് തുടങ്ങിയ വനാതിർത്തികളിൽ വൈദ്യുതവേലി സ്ഥാപിച്ചിട്ടില്ലാത്ത മേഖലയിലൂടെയാണ് കാട്ടാനകൾ തടസ്സമില്ലാതെ എത്തുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടും വനം, കൃഷി വകുപ്പ് അധികൃതർ ഇത് പരിഹരിക്കാനോ കർഷകർക്ക് ആശ്വാസകരമായ നടപടി സ്വീകരിക്കാനോ താൽപര്യം കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കൃഷി നശിപ്പിച്ച വിവരഗറിയിച്ചാൽ, നശിപ്പിക്കപ്പെട്ട വിളകളുടെ ചിത്രമുൾപ്പെടെ അക്ഷയകേന്ദ്രം മുഖേന ഓൺലൈനായി വനം വകുപ്പിന് പരാതി നൽകാനാണ് അധികൃതർ നൽകുന്ന മറുപടി. ഇത്തരത്തിൽ വർഷങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷകൾക്ക് പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കർഷകർ പറയുന്നു. പരിഹാരമുണ്ടാക്കാ സമരങ്ങൾക്കൊപ്പം ഹൈക്കോടതിയെ സമീപിക്കുവാനുമുള്ള ആലോചനയിലാണ് മൂന്നേക്കർ നിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

