ജനവാസ മേഖലയിൽ കാട്ടാന വീണ്ടും; കൃഷിനാശം വ്യാപകം
text_fieldsകല്ലടിക്കോട് കാട്ടാന നശിപ്പിച്ച കമുക്
കല്ലടിക്കോട്: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തിലെ കുന്നത്തും കാടും പരിസര പ്രദേശങ്ങളിലുമാണ് കാട്ടാന ഇറങ്ങിയത്. കുന്നത്തുകാട് വിനു പാപ്പിനേശ്ശിരിയുടെ കൃഷിയിടത്തിലെത്തിയ കാട്ടാന കുലച്ചതും മൂപ്പെത്തിയതുമായ 50ലധികം വാഴകൾ, കായ്ഫലമുള്ള കമുക് എന്നിവയാണ് ചവിട്ടി മെതിച്ചും പിഴുത് തിന്നും നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ച നാലോടെയാണ് സംഭവം. രണ്ട് മാസമായി ഇരുട്ടിയാലും പുലർച്ചയും ജനവാസ മേഖലയിൽ കാട്ടാനകൾ പതിവായി എത്തുന്നതായി കർഷകർ പരാതിപ്പെട്ടു. പ്രദേശവാസികൾ പടക്കം പൊട്ടിച്ചും ദ്രുതപ്രതികരണ സംഘത്തിന്റെയും വനപാലകരുടെയും സഹായത്തോടെ കാട്ടാനകളെ ജനവാസ മേഖലയിൽനിന്ന് അകറ്റുന്നുണ്ടെങ്കിലും കാട്ടാന ശല്യത്തിന് അറുതിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

