കാട്ടാനക്കലിയിൽ വീട് തകർന്നു വയോധികക്കും മകനും പരിക്ക്
text_fieldsപരിക്കേറ്റ മാധവി, മനോജ് എന്നിവരെ ജനപ്രതിനിധികൾ സന്ദർശിക്കുന്നു
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ തുടിക്കോട് ആദിവാസി ഉന്നതിയിലെ വീട് തകർന്നു. ഒറ്റയാന്റെ ആക്രമണത്തില് നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ വയോധികക്കും മകനും വീണ് പരിക്കേറ്റു.
തുടിക്കോട് മാധവി (60), മകന് മനോജ് (34) എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ച രാവിലെ ആറോടെയാണ് സംഭവം. സ്ഥലത്തെത്തിയ ഇരുവരെയും കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചത്.
ഷീറ്റു മേഞ്ഞ വീാണ് ആനയുടെ ആക്രമണത്തിൽ തകർന്നത്. ആക്രമണസമയത്ത് അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്. ആന വീടിനുനേരെ ചിന്നം വിളിച്ച് വരുന്നത് കണ്ട് മാധവി മറ്റുള്ളവരെ വിളിച്ചുണര്ത്തി.
തുടര്ന്ന് അഞ്ചുപേരും പുറത്തേക്ക് ഓടി പോകുന്നതിനിടെ വീണാണ് മാധവിക്കും മനോജിനും കാലിന് പരിക്കേറ്റത്. തൊട്ടുപിന്നാലെ കാട്ടാന വീട് പൂര്ണമായി തകര്ത്തു.
ഒറ്റയാന്റെ ആക്രമണം കാരണം തുടിക്കോട്ടും പരിസരങ്ങളിലുമുള്ളവർ ഭീതിയിലാണ്. ഷോളയൂര്, മൂലഗംഗല് പ്രദേശങ്ങളില് വിഹരിക്കുന്ന ഒറ്റയാനാണ് തുടിക്കോടുമെത്തിയതെന്ന് വനപാലകര് പറഞ്ഞു. കാട്ടാന സാന്നിധ്യം അറിഞ്ഞത് പ്രകാരം ചൊവ്വാഴ്ച രാത്രി പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ ഈ പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. വനപാലകര് സ്ഥലത്ത് നിന്ന് മാറിയ സമയത്താണ് കാട്ടാന ഊര് ഭാഗത്തേക്ക് എത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തോളമായി കാട്ടാന ഈ പ്രദേശത്തുണ്ട്. ഈ ഭാഗത്ത് നിരീക്ഷണം ശക്തമാക്കുമെന്നും പാലക്കയം സ്റ്റേഷന് ജീവനക്കാരും ദ്രുതകർമ സേനയും ചേര്ന്ന് ആനയെ തുരത്താനുള്ള നടപടികള് സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

