Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​ട്ടു​പ​ന്നി​ക​ൾ...

കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു

text_fields
bookmark_border
നെ​ൽ​കൃ​ഷി
cancel
camera_alt

കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച ല​ക്കി​ടി പ​ടി​ഞ്ഞാ​റെ പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി

ല​ക്കി​ടി: ല​ക്കി​ടി​യി​ൽ കാ​ട്ടു​പ​ന്നികളുടെ വി​ള​യാ​ട്ട​ത്തി​ൽ അ​ഞ്ച് ഏ​ക്കറിലെ നെ​ൽ​കൃ​ഷി ന​ശി​ച്ചു. ല​ക്കി​ടി പ​ടി​ഞ്ഞാ​റെ പാ​ട​ശേ​ഖ​രം, പാ​ല​പ്പു​റം പാ​ട​ശേ​ഖ​ര​ത്തി​ലേ​യും വ​രു​ന്ന അ​ഞ്ച് ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. കൊ​യ്തെ​ടു​ക്കാ​ൻ ര​ണ്ടാ​ഴ്ച ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് സം​ഭ​വം. തു​ണി​കൊ​ണ്ടു​ള്ള ചു​റ്റും​വേ​ലി​ക്ക് പു​റ​മെ രാ​ത്രി ക​ർ​ഷ​ക​കാ​വ​ലും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യില്ല.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​ന്നി ശ​ല്യ​വും വ​ർ​ധി​ച്ച​തോ​ടെ 80 ഏ​ക്ക​ർ വ​രു​ന്ന ഒ​ന്നാം വി​ള പ​ല​രും കൃ​ഷി ചെ​യ്തി​രു​ന്നി​ല്ല. എ​ന്നാ​ൽ പാ​ട​ങ്ങ​ൾ ത​രി​ശി​ടേ​ണ്ട​ന്ന് ക​രു​തി​യാ​ണ് ര​ണ്ടാം​വി​ള കൃ​ഷി ചെ​യ്ത​ത്. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രെ ല​ക്കി​ടി കൃ​ഷി​ഭ​വ​നി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല​ന്ന് ക​ർ​ഷ​ക​രാ​യ പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, പി. ​ശ്രീ​ധ​ര​ൻ, മ​നീ​ഷ്, എ​ന്നി​വ​ർ പ​റ​ഞ്ഞു.

ക​ർ​ഷ​ക​രി​ൽ നി​ന്നും ല​ഭി​ച്ച പ​രാ​തി ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട​ന്ന് ല​ക്കി​ടി കൃ​ഷി ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Boar MenaceMalappuram News
News Summary - Wild boars have destroyed agriculture
Next Story