Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെ​ന്മാ​റ മേ​ഖ​ല​യി​ൽ...

നെ​ന്മാ​റ മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം രൂ​ക്ഷം

text_fields
bookmark_border
wild boar
cancel

നെ​ന്മാ​റ: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ. ര​ണ്ടു​മാ​സ​ത്തി​നി​ടെ നാ​ലു​പേ​ർ​ക്കാ​ണ്​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഒ​ലി​പ്പാ​റ​യി​ലെ മ​ത്താ​യി എ​ന്ന ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത് ര​ണ്ടു​മാ​സം മു​മ്പാ​ണ്. മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ പാ​ളി​യ​മം​ഗ​ലം, ക​രി​മ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ക​രി​മ്പാ​റ ചേ​വു​ണ്ണി സ്വ​ദേ​ശി​യാ​യ പാ​ല​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ച​ന്ദ്ര​നെ (46) ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. കൈ​കാ​ലു​ക​ൾ​ക്കും ഇ​ടു​പ്പി​ലും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ൻ വ​നം അ​ധി​കൃ​ത​ർ​ക്ക് അ​നു​മ​തി ന​ൽ​കാ​നാ​വു​മെ​ങ്കി​ലും കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​വ​യെ മാ​ത്ര​മാ​ണ്​ വെ​ടി​വെ​ച്ചു​കൊ​ല്ലു​ന്ന​ത്. ജീ​വ​ന് ഭീ​ഷ​ണി​യാ​വു​ന്ന പ​ന്നി​ക​ളെ കൊ​ല്ലാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild boar
News Summary - Wild boar in Nemmara
Next Story