കാട്ടാനകൾ വീടിനടുത്ത് വിറങ്ങലിച്ച് കുടുംബങ്ങൾ
text_fieldsകാട്ടാന നശിപ്പിച്ച കൊട്ടകുറുശിയിലെ
നരേന്ദ്രന്റെ വാഴ കൃഷി
കൊല്ലങ്കോട്: കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചു. വീടിന് സമീപം ആനകൾ എത്തിയത് ഭീതിപരത്തി. കൊട്ടകുറുശിയിൽ നരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, ഹക്കീം എന്നിവരുടെ വീടിന് സമീപമാണ് കഴിഞ്ഞ ദിവസം രണ്ട് കൊമ്പൻമാർ എത്തിയത്. നരേന്ദ്രന്റെ വീടിനടുത്ത് എത്തിയ ആനകൾ വാഴകൾ നശിപ്പിക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ കുടുംബം പരിഭ്രാന്തരായി. ലൈറ്റ് ഓഫാക്കിയ ശേഷം ശബ്ദിക്കാതെ ദീർഘനേരം ശ്വാസമടക്കി വീടിനകത്തിരിക്കേണ്ട അവസ്ഥ ഉണ്ടായതായി നരേന്ദ്രൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ, ഹക്കീം എന്നിവരുടെ തെങ്ങ്, കവുങ്ങ് കൃഷികൾ നശിപ്പിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്. മണിയന്റെ നേതൃത്വത്തിൽ വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

