വന്യമൃഗശല്യം; തൂക്കു വൈദ്യുതിവേലി നിർമാണം ദ്രുതഗതിയിൽ
text_fieldsഎലവഞ്ചേരി കാവളച്ചിറ മുതൽ എലന്തികുളുമ്പ് വരെ
10 കിലോമീറ്ററിൽ തൂക്കു വൈദ്യുതവേലി നിർമാണം
പുരോഗമിക്കുന്നു
എലവഞ്ചേരി: വനത്തിനകത്ത് തൂക്കു വൈദ്യുത വേലി നിർമാണം പുരോഗമിക്കുന്നു. കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ 46 കിലോമീറ്റർ ദൂരപരിധിയിൽ 13.5 കിലോമീറ്റർ തൂക്കുവേലി നിർമാണം പൂർത്തിയായി.
4.5 കിലോമീറ്റർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നിർമിച്ചത്. ശേഷിക്കുന്ന ഒമ്പത് കിലോമീറ്റർ നബാർഡിന്റെ സഹായത്താൽ പൂർത്തിയായി.
നിലവിൽ പോക്കാമടയിലാണ് തൂക്കു വൈദ്യുതിവേലി നിർമാണം പുരോഗമിക്കുന്നത്. 13 കിലോമീറ്റർ പ്രദേശമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആകെ ഏറ്റെടുത്തത്.
ഇതിൽ 4.5 കിലോമീറ്റർ പൂർത്തിയായി ശേഷിക്കുന്ന 8.5 കിലോമീറ്റർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ വേഗത്തിൽ പൂർത്തീകരിക്കേണ്ടതുണ്ട്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകൾ, ജില്ല പഞ്ചായത്ത്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ശേഷിക്കുന്ന വിഹിതമാണ് ബാക്കിയുള്ളത്.
ശേഷിക്കുന്ന തുക ലഭിച്ചാൽ എട്ടര കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന തൂക്കുവേലി നിർമിക്കാൻ സാധിക്കുമെന്ന് റേഞ്ച് ഓഫിസർ പ്രമോദ് കുമാർ പറഞ്ഞു.
നബാർഡിന്റെ ധനസഹായത്തോടെ 26 കിലോമീറ്റർ കൂടി തൂക്കു വൈദ്യുതവേലി നിർമാണം പൂർത്തീകരിക്കുന്നതോടെ തെന്മലയോരത്ത് വന്യജീവി ശല്യം കുറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

