കഞ്ചാവ് മൊത്തക്കച്ചവടം; അഞ്ചാം പ്രതി കീഴടങ്ങി
text_fieldsവിവേക്
പാലക്കാട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപനക്കായി എത്തിച്ചു കൊടുത്ത സംഭവത്തിൽ അഞ്ചാം പ്രതി കോടതിയിൽ കീഴടങ്ങി. ഒലവക്കോട് ജി.എൽ.പി സ്കൂളിന് സമീപം വിവേകാണ് (20) പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു.2022 നവംമ്പർ 17നാണ് ഈ കേസിനാസ്പദമായ സംഭവം. ഏജൻറുമാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സംഭവം പിടികൂടുന്നത്.
പൊലീസിനെ കണ്ട് ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ പ്രതികളുടെ കൈയിൽനിന്ന് നാല് കിലോ കഞ്ചാവും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. പാലക്കാട് കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ സനോജ് (26), അജിത് (25) എന്നിവരാണ് രക്ഷപ്പെട്ടതെന്നറിഞ്ഞതോടെ മണിക്കൂറുകൾക്കുള്ളിൽ അവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളെ കുറിച്ച് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ ജിതിൻ (19), കൽമണ്ഡപം നെഹ്റു കോളനിയിലെ സന്ദീപ്(26) എന്നിവരെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

