Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎവിടെ പഠിക്കും നമ്മുടെ...

എവിടെ പഠിക്കും നമ്മുടെ കുട്ടികൾ

text_fields
bookmark_border
students exam
cancel

പാ​ല​ക്കാ​ട്​: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ച​രി​ത്ര നേ​ട്ടം​കു​റി​ച്ച ജി​ല്ല​യി​ൽ തു​ട​ർ പ​ഠ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ളി​ല്ല. ഇൗ ​വ​ർ​ഷം എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ വി​ജ​യി​ച്ച 38,518 പേ​രി​ൽ 25 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ തു​ട​ർ പ​ഠ​ന​ത്തി​നാ​യി മ​റ്റു വ​ഴി​ക​ൾ തേ​ടേ​ണ്ടി​വ​രും. ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 99.35 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ്​ ജി​ല്ല​യി​ൽ വി​ജ​യി​ച്ച​ത്. ച​രി​​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​ന​മാ​ണി​ത്. എ​ന്നാ​ൽ, ഇ​ത്ര​യും കു​ട്ടി​ക​ൾ​ക്ക്​ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ലി​ല്ല. ജി​ല്ല​യി​ൽ 131 സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 483 ബാ​ച്ചു​ക​ളി​ലാ​യി 24,150 പ്ല​സ്​ വ​ൺ സീ​റ്റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. 20 ശ​ത​മാ​നം സീ​റ്റു​ക​ളു​ടെ ആ​നു​പാ​തി​ക വ​ർ​ധ​ന വ​രു​ത്തി​യാ​ലും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​കെ​യു​ള്ള സീ​റ്റു​ക​ൾ 28,980 എ​ണ്ണ​മേ ആ​കു​ന്നു​ള്ളൂ.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം കേ​ൾ​വി പ​രി​മി​ത​ർ​ക്കു​ള്ള സ്​​പെ​ഷ​ൽ സ്​​കൂ​ളും നാ​ലെ​ണ്ണം ആ​ദി​വാ​സി, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള റെ​സി​ഡ​ൻ​ഷ്യ​ൽ സ്​​കൂ​ളു​ക​ളു​മാ​ണ്. ബാ​ക്കി 125 സ്​​കൂ​ളു​ക​ളി​ലേ പൊ​തു​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ​പ്ര​വേ​ശ​നം സാ​ധ്യ​മാ​വു​ക​യു​ള്ളൂ. 24 അ​ൺ എ​യ്​​ഡ​ഡ്​ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 83 ബാ​ച്ചു​ക​ളും 4117 സീ​റ്റു​ക​ളും ഉ​ണ്ടെ​ങ്കി​ലും ഇ​തി​ൽ ചേ​ർ​ന്ന്​ പ​ഠി​ക്കാ​ൻ ഉ​യ​ർ​ന്ന ഫീ​സ്​ ന​ൽ​ക​ണം. പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക്​ അ​ൺ എ​യ്​​ഡ​ഡ്​ പ​ഠ​നം താ​ങ്ങാ​ൻ പ​റ്റാ​ത്ത​താ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സി.​ബി.​എ​സ്.​ഇ ഫ​ലം​കൂ​ടി പു​റ​ത്തു​വ​ന്നാ​ൽ സീ​റ്റ്​ ക്ഷാ​മം രൂ​ക്ഷ​മാ​വും. വ​ർ​ഷ​ങ്ങ​ളാ​യി തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​േ​മ്പാ​ഴാ​ണ്​ മ​ല​ബാ​റി​ൽ സീ​റ്റ്​ ല​ഭി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ 9083 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കു​​പോ​ലും തു​ട​ർ​പ​ഠ​ന​ത്തി​ന്​ വീ​ടി​ന്​ സ​മീ​പ​ത്തു​ള്ള സ്​​കൂ​ളി​ൽ ഇ​ഷ്​​ട​പ്പെ​ട്ട വി​ഷ​യ​ത്തി​ന്​ പ്ര​വേ​ശ​നം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല.

ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ൽ സ​യ​ൻ​സി​ന്​ 228ഉം ​ഹ്യു​മാ​നി​റ്റീ​സി​ന്​ 111ഉം ​കോ​മേ​ഴ്​​സി​ന്​ 144ഉം ​ബാ​ച്ചു​ക​ളേ​യു​ള്ളൂ. സീ​റ്റ്​ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​മാ​യി 20 ശ​ത​മാ​നം സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ ഇ​റ​ക്കി​വ​രു​ന്നു​ണ്ട്. ഇൗ ​വ​ർ​ഷ​വും ഇ​ത്​ ഉ​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇൗ ​വ​ർ​ധ​ന ഗു​ണ​ത്തേ​ക്കാ​ൾ ഏ​റെ ദോ​ഷ​മാ​ണ്​ ചെ​യ്യു​ന്ന​തെ​ന്ന്​ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 50 കു​ട്ടി​ക​ൾ പ​ഠി​ക്കേ​ണ്ട ക്ലാ​സി​ൽ ​ഇ​തോ​ടെ 60 പേ​രാ​ണ്​ പ​ഠി​ക്കു​ന്ന​ത്.

എ​ണ്ണം കൂ​ടു​േ​മ്പാ​ൾ അ​ധ്യാ​പ​ക​ർ​ക്ക്​ കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്നു. അ​തേ​സ​മ​യം, 25 വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ 69 ബാ​ച്ചു​ക​ളി​ലാ​യി 2070 കു​ട്ടി​ക​ൾ​ക്ക്​ അ​ഡ്​​മി​ഷ​ൻ ല​ഭി​ക്കു​മെ​ന്ന​ത്​ ആ​ശ്വാ​സ​മാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ, കൂ​ടു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നും ഉ​യ​രു​ന്നു​ണ്ട്. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ഷ്​​ട​പ്പെ​ട്ട കോ​മ്പി​നേ​ഷ​ൻ എ​ടു​ത്ത്​ പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന്​ വി.​കെ. ശ്രീ​ക​ണ്​​ഠ​ൻ എം.​പി ​സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ സീ​റ്റ്​ ക്ഷാ​മം ഉ​യ​ർ​ത്തി പ്ര​ക്ഷോ​ഭ​രം​ഗ​ത്തു​ള്ള ഫ്ര​​റ്റേ​ണി​റ്റി മൂ​വ്​​മ​ൻ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​വ​കാ​ശ പ്ര​ഖ്യാ​പ​ന യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

ജി​ല്ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ തു​ട​ർ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ഫ്ര​േ​റ്റ​ണി​റ്റി ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:students
News Summary - Where our children will study
Next Story