മഴ പെയ്താൽ നഗരത്തിൽ വെള്ളക്കെട്ട്
text_fieldsപാലക്കാട് ബി.എസ്.എൻ.എല്‍ എക്സ്ചേഞ്ച് റോഡിലെ വെള്ളക്കെട്ട്
പാലക്കാട്: മഴ തുടങ്ങിയാൽ നഗരത്തിലെ മിക്ക റോഡുകളും വെള്ളക്കെട്ടിൽ. ഉൾപാതകളായ സ്റ്റേഡിയം ഗസാല റോഡ്, ബി.എസ്.എൻ.എല്‍ എക്സ്ചേഞ്ച് റോഡ്, റോബിന്‍സണ്‍ റോഡ്, പുത്തൂര്‍ ശേഖരീപുരം ചന്ത ജങ്ഷന്, മൂത്താന്തറ വലിയങ്ങാടി റോഡ്, സപ്ലൈകോ റോഡ് തുടങ്ങി പ്രധാന നഗരസഭ റോഡുകളെല്ലാം വെള്ളക്കെട്ടിലായി.
ശക്തമായൊരു മഴ പെയ്താല്‍ വെള്ളക്കെട്ടിലാവുന്ന റോഡുകളാണ് മിക്കതും. ശരിയായ ഓവുചാൽ സംവിധാനങ്ങളില്ലാത്തതാണ് വെള്ളക്കെട്ടിനു കാരണം. ഓടകളിൽ കെട്ടിനിൽക്കുന്ന മലിനജലം മഴയത്ത് റോഡിലേക്കും നടവഴിയിലേക്കും കയറുന്നതും പതിവാണ്.
വെള്ളം നിറയുന്നതോടെ റോഡിലെ കുഴികള്‍ കാണാത്തതിനാല്‍ ഇരുചക്രവാഹനക്കാര്‍ക്ക് യാത്ര ദുഷ്കരമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും സംഭവിക്കുന്നു. നഗരത്തിലെ ഇടറോഡുകളിലെ ഓടകൾ പലയിടത്തും അടഞ്ഞുകിടക്കുകയാണ്. ഇതോടെ ദുരിതത്തിലാവുന്നത് നഗരത്തിലെത്തുന്ന കാൽനട -ബൈക്ക് യാത്രികരാണ്.

