ഇന്ധന വില വർധനവിനെതിരെ വെൽഫെയർ പാർട്ടി ദേശീയ പാത ഉപരോധിച്ചു
text_fieldsമണ്ണാർക്കാട്ട് വെൽഫെയർ പാർട്ടി ദേശീയ പാത ഉപരോധിക്കുന്നു
മണ്ണാർക്കാട്: ഇന്ധന വില അടിക്കടി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാറിെനതിരെ സംസ്ഥാന വ്യാപക സമരത്തിെൻറ ഭാഗമായി പാലക്കാട് ജില്ല കമ്മിറ്റി മണ്ണാർക്കാട് ദേശീയ പാത ഉപരോധിച്ചു.
നെല്ലിപ്പുഴ ജങ്ഷനിൽ നടന്ന ഉപരോധ സമരം ജില്ല സെക്രട്ടറി ചന്ദ്രൻ പുതുക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.വി. അമീർ അധ്യക്ഷത വഹിച്ചു.
ജില്ല കമ്മിറ്റി അംഗം കരീം പറളി മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി സാബിർ അഹ്സൻ, ഒറ്റപ്പാലം മണ്ഡലം പ്രസിഡൻറ് ജാഫർ പത്തിരിപ്പാല, മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി അബ്്ദുൽ അസീസ്, ട്രഷറർ സി.എ. സഈദ് എന്നിവർ സംസാരിച്ചു. റഷീദ്, ഉസ്മാൻ ഒറ്റപ്പാലം, ജമാൽ എടത്തനാട്ടുകര, സിദ്ദീഖ് കുന്തിപ്പുഴ, സുബൈർ അരിയൂർ, കെ.കെ. അബ്്ദുല്ല, എം.സി. നിസാം എന്നിവർ നേതൃത്വം നൽകി.

