ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ
text_fieldsപുതുനഗരം: ഗുഡ്സ് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. ഓട്ടോ ഡ്രൈവർ പുതുനഗരം, കരുമഞ്ചാല സ്വദേശി ഷംസുദ്ദീനാണ് (43) ഒരുകിലോ കഞ്ചാവുമായി പിടിയിലായത്. കൊല്ലങ്കോട് പ്രധാന റോഡിൽ അടിച്ചിറയിൽ ശനിയാഴ്ച വൈകീട്ട് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും പുതുനഗരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരുലക്ഷം രൂപ വിലയുണ്ട്.
ജില്ല അടിസ്ഥാനത്തിൽ രൂപവത്കരിച്ച പൊലീസ് ഡാൻസാഫ് സ്ക്വാഡിെൻറ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപറേഷെൻറ ഭാഗമായാണ് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ശ്രീനിവാസെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പുതുനഗരം, കൊടുവായൂർ പരിസരങ്ങളിൽ ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാളാണ് ഷംസുദ്ദീനെന്നും ഇടപാടുകാർക്കായി കഞ്ചാവ് കൊണ്ടുവരുന്ന വഴിയാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ നേരത്തേ പുതുനഗരം, കോട്ടായി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കോവിഡ് പരിശോധനക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

