Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവേനൽ മഴ; ദേശീയപാതയിൽ...

വേനൽ മഴ; ദേശീയപാതയിൽ വെള്ളക്കെട്ട്

text_fields
bookmark_border
വേനൽ മഴ;  ദേശീയപാതയിൽ വെള്ളക്കെട്ട്
cancel
camera_alt

ക​ല്ല​ടി​ക്കോ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വെ​ള്ള​ക്കെ​ട്ട്

ക​ല്ല​ടി​ക്കോ​ട്: ന​വീ​ക​രി​ച്ച ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് തീ​രാ​ത്ത​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ത​ല​വേ​ദ​ന​യാ​കു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച നാ​ട്ടു​ക​ൽ - താ​ണാ​വ് പാ​ത​യി​ലാ​ണ് ദു​രി​തം. ക​ല്ല​ടി​ക്കോ​ട് ദീ​പ സെ​ന്റ​റി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് മ​ഴ പെ​യ്താ​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്. പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷം തി​ക​യും മു​മ്പ് ഈ ​ഭാ​ഗ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി പാ​ത വെ​ട്ടി​പ്പൊ​ളി​ച്ചി​രു​ന്നു.

നി​ര​പ്പാ​യ സ്ഥ​ല​ത്ത് ചാ​ൽ കീ​റി​യ ശേ​ഷം പൈ​പ്പി​ട്ട് കു​ഴി നി​ക​ത്തി​യ​ത് ശ​രി​യാ​യ രീ​തി​യി​ല​ല്ല. ഇ​ത് കാ​ര​ണം താ​ഴ്ന്ന നി​ര​പ്പി​ൽ ന​ല്ല രീ​തി​യി​ൽ ക​ട്ട​ക​ൾ വി​രി​ക്കാ​നാ​യി​ല്ല. നി​ര​പ്പ് നി​ലം ത​ന്നെ പാ​ത​വ​ക്കി​ൽ ഇ​ല്ലാ​താ​യി. ഒ​ടു​വി​ൽ പ​ഴ​യ വെ​ള്ള​ക്കെ​ട്ട് വീ​ണ്ടും പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ക​ട​മാ​യി. ഭൂ​രി​ഭാ​ഗം ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലും ന​ട​പ്പാ​ത​യി​ലും ചെ​ളി ക​ല​ർ​ന്ന മ​ഴ​വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്നു. കാ​ൽ​ന​ട​ക്കാ​ർ​ക്കും റോ​ഡ​രി​കി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കും വെ​ള്ള​ക്കെ​ട്ട് പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്നു.

അ​ഴു​ക്കു​ചാ​ലി​നോ​ട് ചേ​ർ​ന്ന പാ​ത​വ​ക്കി​ലെ ദ്വാ​ര​ങ്ങ​ളി​ൽ മ​ണ്ണും ക​ല്ലും നി​റ​ഞ്ഞ​ത് കാ​ര​ണം മ​ഴ​വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. വെ​ള്ളക്കെ​ട്ട് അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ക്കാ​തി​രി​ക്കാ​ൻ ശാ​സ്ത്രീ​യ പ​രി​ഹാ​ര രീ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Waterlogging on the national highway
Next Story