Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതടയണകളിൽ ജലമെത്തി;...

തടയണകളിൽ ജലമെത്തി; കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം

text_fields
bookmark_border
തടയണകളിൽ ജലമെത്തി; കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം
cancel
camera_alt

ആ​ളി​യാ​ർ ജ​ലം ചി​റ്റൂ​ർ പു​ഴ​യി​ലേ​ക്ക് തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് പൂ​ടൂ​ർ ചെ​ക്ഡാം ക​വി​ഞ്ഞൊ​ഴു​കു​ന്നു

പാ​ല​ക്കാ​ട്: പ​റ​മ്പി​ക്കു​ളം-​ആ​ളി​യാ​ർ കാ​രാ​ർ പ്ര​കാ​രം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ജ​ലം ചി​റ്റൂ​ർ പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​യ​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​യി​ലെ​യും ഭാ​ര​പ്പു​ഴ​യി​ലെ​യും ജ​ല​ക്ഷാ​മ​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി. ജി​ല്ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ചി​റ്റൂ​ർ പു​ഴ സ്രോ​ത​സ്സാ​ക്കി​യ ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ഉ​റ​പ്പാ​ക്കാ​ൻ ഡാം ​പു​ഴ​യി​ലേ​ക്ക് തു​റ​ന്ന​ത്.

സെ​ക്ക​ൻ​ഡി​ൽ 150 ഘ​ന​യ​ടി തോ​തി​ലാ​ണ് പു​ഴ​യി​ലേ​ക്ക് ജ​ലം തു​റ​ന്നി​ട്ടു​ള്ള​ത്. ക​ടു​ത്ത വേ​ന​ലി​ൽ പു​ഴ​യി​ലെ ചെ​ക്ഡാ​മു​ക​ൾ വ​ര​ൾ​ച്ച​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ ചി​റ്റൂ​ർ-​ഭാ​ര​പ്പു​ഴ സ്രോ​ത​സ്സാ​ക്കി​യ ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ളി​ലെ ജ​ല​വി​ത​ര​ണ​ത്തെ ബാ​ധി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ​ളി‍യാ​റി​ൽ​നി​ന്ന് വെ​ള്ളം ചി​റ്റൂ​ർ പു​ഴി​യി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത്.

പ​റ​മ്പി​ക്കു​ളം-​ആ​ളി​യാ​ർ ക​രാ​ർ പ്ര​കാ​രം ഒ​രു ജ​ല​വ​ർ​ഷ​ത്തി​ൽ മ​ണ​ക്ക​ട​വ് വെ​യ​റി​ൽ 7.25 ടി.​എം.​സി ജ​ല​ത്തി​ന് കേ​ര​ള​ത്തി​ന​ർ​ഹ​യു​ണ്ട്. ഇ​തി​നു​പു​റ​മെ ഭാ​ര​ത​പ്പു​ഴ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് നി​ല​നി​ർ​ത്തു​ന്ന​തി​ന് 2.5 ടി.​എം.​സി ജ​ല​ത്തി​നും അ​ർ​ഹ​ത​യു​ണ്ട്. കേ​ര​ള​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട ജ​ലം ഉ​റ​പ്പാ​ക്കി മാ​ത്ര​മേ കേ​ര​ള ഷോ​ള​യാ​ർ റി​സ​ർ​വോ​യ​റി​ൽ​നി​ന്ന് പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് ജ​ലം തി​രി​ച്ചു​വി​ടാ​വൂ എ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterDamsPalakkaddrinking water crisis
News Summary - Water reaches dams; solution to drinking water crisis
Next Story