Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുളങ്ങളിൽ വെള്ളം...

കുളങ്ങളിൽ വെള്ളം കുറഞ്ഞു; മീൻപിടിത്ത ലഹരിയിൽ നാട്

text_fields
bookmark_border
കുളങ്ങളിൽ വെള്ളം കുറഞ്ഞു; മീൻപിടിത്ത ലഹരിയിൽ നാട്
cancel
camera_alt

പല്ലശ്ശനയിലെ കുളങ്ങളിൽനിന്ന് മീൻ പിടിക്കുന്നവർ

പല്ലശ്ശന: നാട്ടിപുറത്തെ വെള്ളം കുറഞ്ഞ കുളങ്ങളിൽ മത്സ്യബന്ധനം തകൃതി. വിദ്യാർഥികളാണ് കൂടുതൽ മീൻ പിടിക്കാനായി എത്താറ്. പല്ലശ്ശന, എലവഞ്ചേരി, കൊല്ലങ്കോട്, കൊടുവായൂർ, പുതുനഗരം പ്രദേശങ്ങളിൽ 160ലധികം കുളങ്ങളുണ്ട്. ഇതിലെല്ലാം വെള്ളം കുറഞ്ഞ സ്ഥിതിയാണ്.

മത്സ്യ കൃഷിക്കായി ഒരുക്കിയ കുളങ്ങൾ പലതും മീൻ പിടിച്ച ശേഷം ഉപേക്ഷിക്കാറാണ് പതിവ്. ഇത്തരം കുളങ്ങളിലാണ് വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ രാത്രി പകൽ എന്ന ഭേദമന്യേ മീൻ പിടിക്കാൻ ഇറങ്ങുന്നത്. മീനുകൾക്കു പുറമെ ആമകളും ഞണ്ടുകളും പിടിക്കാൻ മുതിർന്നവരും രംഗത്തുണ്ട്.

പിടിച്ച മീനിനെ വിൽക്കുന്നവരും ഉണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ കുളങ്ങളിൽ വെള്ളം കുറഞ്ഞതോടെ എല്ലാ പഞ്ചായത്തുകളിലും മത്സ്യബന്ധനം വ്യാപകമാണ്. ഇത്തവണ ഡാമുകളിൽ നിന്നും കാര്യമായി വെള്ളം കുളങ്ങളിലേക്ക് എത്താത്തതാണ് കൂടുതൽ വറ്റി വരളാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

കൂടുതൽ കുളങ്ങൾ മത്സ്യബന്ധനത്തിന് വിട്ടു നൽകണമെന്നും കൂടുതൽ സബ്സിഡിയോടുകൂടി പ്രാദേശിക മത്സ്യബന്ധന കൃഷി സംരംഭം ആരംഭിക്കുക യാണെങ്കിൽ കുടുംബശ്രീ, അയൽക്കൂട്ടങ്ങളും ഈ മേഖലയിലേക്ക് രംഗത്ത് വരുമെന്നും നാട്ടുകാർ പറയുന്നു. ഇതിലൂടെ നീരുറവ നിലനിർത്താൻ സാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishingPalakkadlocalnews
News Summary - Water levels recede in ponds; locals gripped by fishing fever
Next Story