ചുമരെഴുത്തിന്റെ കലാകാരൻ രതീഷ് പ്രചാരണ തിരക്കിലാണ്
text_fieldsസ്ഥാനാർഥി കെ. രതീഷ് ചുമരെഴുതുന്നു
തച്ചമ്പാറ: തെരഞ്ഞെടുപ്പ് വേളകളിൽ രാഷ്ട്രീയം മറന്ന് വിവിധ സ്ഥാനാർഥികൾക്ക് ചുമരെഴുതിയ തച്ചമ്പാറ കൂറ്റനിൽ രതീഷ് (42) തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെ ഇത്തവണ ചുമരെഴുത്ത് സ്വന്തം വിജയത്തിനായി പരിമിതപ്പെടുത്തി. വോട്ടെടുപ്പ് അടുത്താൽ സ്ഥാനാർഥികൾക്ക് പ്രചാരണ സംവിധാനങ്ങൾ ഒരുക്കുന്ന തിരക്കിലാവുകയാണ് പതിവ്. ഇദ്ദേഹം നിലവിൽ സ്വന്തം വിജയത്തിനുള്ള വോട്ട് തേടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.
കാൽ നൂറ്റാണ്ട് കാലമായി ഇലക്ഷൻ പ്രചാരണ ഗോദയിൽ നിറഞ്ഞ് നിന്ന കലാകാരനാണ് രതീഷ്. എസ്.എസ്.എൽ.സി പഠനത്തിനുശേഷമാണ് ഇത്തരം ആർട്ട് വർക്കുകളിലും ഇൻറിരീയർ ഡിസൈൻ മേഖലയിലും ചുവടുറപ്പിച്ചത്. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയാണ് കെ. രതീഷ്. യു.ഡി.എഫിലെ ഷമീർ, എൻ.ഡി.എയുടെ മണികണ്ഠൻ എന്നിവരാണ് എതിർ സ്ഥാനാർഥികൾ. സി.പി.എം. പാർട്ടി മെംബറായിരുന്നു. പ്രവാസ ജീവിതത്തിനുശേഷം നിലവിൽ പാർട്ടി അനുഭാവിയാണ്. നല്ലൊരു ഗായകൻ കൂടിയാണ് ഇദ്ദേഹം. അധ്യാപികയായ സുജിതയാണ് രതീഷിന്റെ ഭാര്യ. നിരഞ്ജൻ, നീരജ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

