സഹകരണ രംഗത്ത് ആറു പതിറ്റാണ്ട് തികച്ച് വി.എസ്. വിജയരാഘവൻ
text_fieldsവി.എസ്. വിജയരാഘവൻ
ആലത്തൂർ: സഹകരണ മേഖലയിൽ മാറ്റാർക്കും അവകാശപ്പെടാനിടയില്ലാത്ത റെേക്കാഡ് വി.എസ്. വിജയരാഘവന് സ്വന്തം. എരിമയൂർ സഹകരണ ബാങ്ക് പ്രസിഡൻറ് സ്ഥാനത്ത് ബുധനാഴ്ച അദ്ദേഹം 50 വർഷം തികക്കുകയാണ്. 1962ൽ പ്രവർത്തനം തുടങ്ങിയ ബാങ്കിെൻറ തുടക്കത്തിൽ പ്രമോട്ടിങ് കമ്മിറ്റി അംഗമായി സഹകരണ പ്രസ്ഥാനത്തിലെത്തിയ അദ്ദേഹം 1971 ജൂലൈ 28നാണ് പ്രസിഡൻറ് സ്ഥാനത്തെത്തുന്നത്. ഇതിനിടെ മൂന്നുതവണ എം.പി ആയപ്പോഴും ബാങ്ക് പ്രസിഡൻറ് സ്ഥാനത്ത് തുടർന്നു.
കർഷകനായ വിജയരാഘവന് കാർഷിക മേഖലയിലെ കാര്യങ്ങൾ മറ്റാരോടും ചോദിച്ചറിയേണ്ട കാര്യമില്ല എന്നതിനാൽ അതിെൻറ എല്ലാ നേട്ടവും ബാങ്കിനും അതിലെ അംഗങ്ങൾക്കും ലഭിച്ചു. നെല്ല് സംഭരണം ആദ്യകാലത്ത് ലെവിയായാണ് ശേഖരിച്ചിരുന്നത്. പിന്നീട് സർക്കാർ സംഭരണം തുടങ്ങിയപ്പോഴും മികച്ച പ്രവർത്തനം നടത്തിയത് പരിഗണിച്ച് ബാങ്കിന് കേന്ദ്ര പ്ലാനിങ് മന്ത്രാലയത്തിൽനിന്ന് ഗോഡൗൺ നിർമാണത്തിന് പ്രത്യേക ധനസഹായവും ലഭിച്ചു.
പാലക്കാട് ഡി.സി.സി പ്രസിഡൻറ് സ്ഥാനത്ത് 25 വർഷം പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.സി.സി വൈസ് പ്രസിഡൻറ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കുറച്ചുകാലം കയർ ബോർഡ് ചെയർമാനുമായിരുന്നു. ജില്ല സഹകരണ ബാങ്ക് ഡയറക്ടർ, ആലത്തൂർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡൻറ്, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ എന്നീ സ്ഥാനങ്ങളും ഈ കാലയളവിൽ വഹിച്ചിട്ടുണ്ട്. എരിമയൂർ വടക്കുംപുറം കുടുംബാംഗമാണ്. സൗമിനിയാണ് ഭാര്യ. ശ്യാം, മഞ്ജുള, പ്രീത എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

