പ്രമുഖരുടെ വോട്ട് ഇവിടങ്ങളിൽ
text_fieldsസർഗാത്മക ചിത്രം
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി എറണാകുളം തൃപ്പൂണിത്തുറ ഗേൾസ് എൽ.പി.എസിലെ 96-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി എൻ.എം.ആർ. റസാക്ക് നെയ്ക്കാരത്തെരുവിലെ അംഗൻവാടിയിലാണ് വോട്ട് രേഖപ്പെടുത്തുക. മലമ്പുഴ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എ. സുരേഷ് പാലക്കാട് നിയോജകമണ്ഡലത്തിലെ 101-ാം ബൂത്തായ മാങ്കാവ് അംഗൻവാടിയിൽ രാവിലെ 7.30ന് വോട്ട് ചെയ്യും.
മലമ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രഭാകരൻ മരുതറോഡ് ജി.എൽ.പി സ്കൂളിലെ 134-ാം നമ്പർ ബൂത്തിൽ രാവിലെ 11നും എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ പാലക്കാട് നിയോജകമണ്ഡലത്തിലെ അയ്യപുരം കൽപാത്തി എൽ.പി.എസിലെ ബൂത്ത് നമ്പർ 26ൽ രാവിലെ ഏഴിനും വോട്ടു രേഖപ്പെടുത്തും.
പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ, കോങ്ങാട് സ്ഥാനാർഥി പ്രഫ. കെ.എ. തുളസി എന്നിവർ രാവിലെ ഏഴിന് ഷൊർണൂർ സെന്റ് തെരേസസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്ത് 181ൽ വോട്ട് രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

