Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാഴ്ച പരിമിതി: പി.ടി...

കാഴ്ച പരിമിതി: പി.ടി ഏഴിന്റെ ശസ്ത്രക്രിയ നടത്താൻ വനംവകുപ്പ്

text_fields
bookmark_border
കാഴ്ച പരിമിതി: പി.ടി ഏഴിന്റെ ശസ്ത്രക്രിയ നടത്താൻ വനംവകുപ്പ്
cancel
camera_alt

പി.​ടി ഏ​ഴ് (ഫ​യ​ൽ ചി​ത്രം) 

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ധോ​ണി​യി​ൽ പി​ടി​കൂ​ടി​യ പി.​ടി ഏ​ഴ് ആ​ന​യു​ടെ കാ​ഴ്ച​പ​രി​മി​തി പ​രി​ഹ​രി​ക്കാ​ൻ ​ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ വ​നം​വ​കു​പ്പ്. ഇ​തി​നാ​യി വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ ഉ​ട​ൻ ചു​മ​ത​ല​പ്പെ​ടു​ത്തും. വ​ല​തു​ക​ണ്ണി​ന്റെ കാ​ഴ്ച പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട പി.​ടി ഏ​ഴി​നെ ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ര്‍ അ​രു​ണ്‍ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധി​ച്ചു. ആ​ന​ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ര​ണ്ടാ​ഴ്ച​ക്ക​കം ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 20 വ​യ​സ്സ് മാ​ത്ര​മു​ള്ള ആ​ന​യു​ടെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് കാ​ണു​ന്ന​ത്. പി​ടി​കൂ​ടു​ന്ന വേ​ള​യി​ൽ ത​ന്നെ വ​ല​തു​ക​ണ്ണി​ന് കാ​ഴ്ച​ക്കു​റ​വു​ണ്ടാ​യി​രു​ന്നു.

ഇ​ത് എ​യ​ർ​ഗ​ൺ പെ​ല്ല​റ്റു​ക​ൾ ത​ട്ടി​യു​ണ്ടാ​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. പി​ടി​കൂ​ടു​മ്പോ​ള്‍ ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​തി​ന​ഞ്ചോ​ളം പെ​ല്ല​റ്റു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​ഴ്ച​ക്കു​റ​വു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ കൂ​ട്ടി​ല​ട​ച്ച​തി​ന്റെ പി​റ്റേ​ന്ന് മു​ത​ല്‍ ത​ന്നെ തു​ള്ളി​മ​രു​ന്ന് ന​ല്‍കു​ന്നു​ണ്ട്. നി​ല​വി​ല്‍ ആ​ന​യു​ടെ ഇ​ട​തു​വ​ശ​ത്ത് നി​ന്നാ​ണ് ഭ​ക്ഷ​ണം ന​ല്‍കു​ന്ന​ത്. കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​തി​ന്റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് നേ​ര​ത്തെ വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു.

ആ​ന​യു​ടെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​തി​ല്‍ ദു​രൂ​ഹ​ത​യാ​രോ​പി​ച്ച് ആ​ന​പ്രേ​മി​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ച​ട്ടം പ​ഠി​പ്പി​ച്ച​പ്പോ​ള്‍ കാ​ഴ്ച​ശ​ക്തി പോ​യ​താ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച മ​റ​ച്ചു​വെ​ക്കാ​നാ​ണ് പെ​ല്ല​റ്റ് കൊ​ണ്ട് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​കാ​മെ​ന്ന് പ​റ​യു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ പെ​ല്ല​റ്റ് ത​റ​ച്ചി​രു​ന്നെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ വി​ഷ​യം ആ​ന​പ്രേ​മി​ക​ള്‍ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലൂ​ടെ ആ​രാ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍, ല​ഭി​ച്ച മ​റു​പ​ടി​യി​ല്‍ പെ​ല്ല​റ്റു​ക​ള്‍ ത​റ​ച്ചി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ആ​ന നാ​ട്ടി​ലി​റ​ങ്ങി ന​ട​ന്ന സ​മ​യ​ത്ത് പെ​ല്ല​റ്റ് ത​റ​ച്ച​തോ മ​റ്റാ​ന​ക​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ​തോ മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​കാം കാ​ഴ്ച ന​ഷ്ട​മാ​യ​തെ​ന്ന് ഹൈ​കോ​ട​തി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ണ​സ​മി​തി​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ധോ​ണി, മാ​യാ​പു​രം, മു​ണ്ടൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ കാ​ട് വി​ട്ടി​റ​ങ്ങി ന​ട​ന്ന് നാ​ല് വ​ര്‍ഷം കൃ​ഷി​നാ​ശ​മു​ണ്ടാ​ക്കി​യ കാ​ട്ടാ​ന​യാ​ണ് പി.​ടി-7. 2022 ന​വം​ബ​ര്‍ മു​ത​ല്‍ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടു​ന്ന​തു​വ​രെ പ്ര​ദേ​ശ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​യി​രു​ന്നു ഈ ​കൊ​മ്പ​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest DepartmentsurgeryVisual impairmentPT 7
News Summary - Visual impairment: Forest Department to conduct surgery of PT 7
Next Story