Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവി​ശ്വാ​സ് പ​ത്താം...

വി​ശ്വാ​സ് പ​ത്താം വ​ര്‍ഷ​ത്തി​ലേ​ക്ക് വാ​ര്‍ഷി​കാ​ഘോ​ഷ ഉ​ദ്ഘാ​ട​നം നാ​ളെ

text_fields
bookmark_border
Vishwas
cancel

പാ​ല​ക്കാ​ട്: കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്കും അ​ധി​കാ​ര ദു​ര്‍വി​നി​യോ​ഗ​ത്തി​നും അ​വ​കാ​ശ​നി​ഷേ​ധ​ത്തി​നും ഇ​ര​ക​ളാ​യ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘ​ട​ന വി​ശ്വാ​സി​ന്റെ പ​ത്താം വാ​ര്‍ഷി​കാ​ഘോ​ഷ ഉ​ദ്ഘാ​ട​ന​വും നി​ര്‍ഭ​യ ഹോം ​അ​ന്തേ​വാ​സി​ക​ള്‍ക്കൊ​പ്പ​മു​ള്ള ക​ലാ​മേ​ള​യും ജ​നു​വ​രി ര​ണ്ടി​ന് ന​ട​ക്കും. വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ജ​നു​വ​രി 26 വ​രെ ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ വി​ശ്വാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ജ​നു​വ​രി മൂ​ന്നി​ന് പാ​ല​ക്കാ​ട് പോ​ക്‌​സോ കോ​ട​തി​യി​ല്‍ വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ സ്ഥാ​പി​ക്ക​ല്‍, ഏ​ഴി​ന് നി​യ​മ​വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പോ​വ​ര്‍ട്ടി അ​ലി​വി​യേ​ഷ​ന്‍ യൂ​നി​റ്റ് ഹാ​ളി​ല്‍ സം​വാ​ദ മ​ത്സ​രം, എ​ട്ടി​ന് ക​ല്‍മ​ണ്ഡ​പം പ്ര​തി​ഭാ ന​ഗ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ക്ക് ഗൃ​ഹ​സു​ര​ക്ഷ നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, 12ന് ​കൊ​ല്ല​ങ്കോ​ട് ആ​ശ്ര​യം കോ​ള​ജി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് നി​യ​മ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, 21ന് ​മ​ല​മ്പു​ഴ ലീ​ഡ് കോ​ള​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ഫ്ലാ​ഷ് മോ​ബ്, 22ന് ​മ​ല​മ്പു​ഴ ജി​ല്ല ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ള്‍ക്ക് കൗ​ണ്‍സി​ലി​ങ്, 25ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സ്ത്രീ ​സു​ര​ക്ഷ എ​ന്ന വി​ഷ​യ​ത്തി​ല്‍ സു​നി​താ കൃ​ഷ്ണ​ന്‍ ന​യി​ക്കു​ന്ന സെ​മി​നാ​ര്‍ എ​ന്നി​വ ന​ട​ക്കും.

26ന് ​സ​മാ​പ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ടോ​പ് ഇ​ന്‍ ടൗ​ണി​ല്‍ വി​ശ്വാ​സ് കാ​രു​ണ്യ​നി​ധി ഉ​ദ്ഘാ​ട​നം, വി.​എ​ന്‍. രാ​ജ​ന്‍ വി​ക്ടി​മോ​ള​ജി പു​ര​സ്‌​കാ​ര​ദാ​നം, ഡോ. ​എ​ന്‍.​ആ​ര്‍. മാ​ധ​വ​ന്‍ പു​ര​സ്‌​കാ​ര വി​ത​ര​ണം, വി​ശ്വാ​സ് ഇ​ന്ത്യ രൂ​പ​വ​ത്ക​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​ശ്വാ​സ് സെ​ക്ര​ട്ട​റി പി. ​പ്രേം​നാ​ഥ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍ഷ​മാ​യി ക​ല​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ശ്വാ​സ് നി​യ​മ​വേ​ദി, ഇ-​നീ​തി​കേ​ന്ദ്ര, സു​ര​ക്ഷ വ​ള​ന്റി​യ​ര്‍ ഗ്രൂ​പ്പ്, ചി​റ്റൂ​ര്‍ സ​ര്‍വി​സ് സെ​ന്റ​ര്‍, ഉ​ച്ച​ക്കൊ​രൂ​ണ്‍ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും ഇ​ര​ക​ളാ​യ​വ​ര്‍ക്കും കൈ​ത്താ​ങ്ങാ​യി​ട്ടു​ണ്ട്. വി​ശ്വാ​സി​ന്റെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്റ് ജി​ല്ല ക​ല​ക്ട​ര്‍ മൃ​ണ്‍മ​യി ജോ​ഷി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishwas
News Summary - Vishwas to 10th year
Next Story